ജില്ല പഞ്ചായത്ത് 60ലക്ഷം രൂപ ചിലവഴിച്ച് തേന്‍പുഴ ഇ.എം.എസ്.നഗര്‍ കുടിവെളള പദ്ധതിയുടെയും പണി പൂർത്തികരിച്ച റോഡിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിര്‍വ്വഹിച്ചു. പ്രളയ ദുരന്തത്തിന് രണ്ടാണ്ട് പൂർത്തികരിച്ചു കഴിയുമ്പോൾ ഗവണ്മെന്റ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഒന്നര കോടിരൂപയോളം വകയിരുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്ന ത്. 25 കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ചിലവഴിച്ചു ഭൂജല വകുപ്പ് വഴി കുടിവെള്ള പ ദ്ധതിയും 35 ലക്ഷം രൂപ ചിലവഴിച്ചു റോഡ്മാണ് പൂർത്തിയായിരിക്കുന്നത്.കൂടാതെ പ്രളയത്തിൽ തകർന്ന നിരവധി കുടുബങ്ങൾക് ആശ്രയമായ ഇളംകാട് മൂപ്പൻ മല പാ ലം നിർമാണതിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.

കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസഫ് അധ്യക്ഷതവഹിച്ച യോഗത്തി ല്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍.അനുപമ,മുന്‍ എം.എല്‍.എ കെ.ജെ.തോമസ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,കെ.രാജേഷ്, ഷെമീംഅഹമ്മദ്, പി. കെ.സണ്ണി, പി.എസ്.സജിമോന്‍,ഭൂജല വകുപ്പ് എ.എക്‌സി.ബിജു, എം.എസ്.മണിയന്‍ എന്നിവര്‍ സംസാരിച്ചു.