കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്ക് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികൾ വ്യാഴാഴ്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോ രുത്തോട് മടുക്ക സഹൃദയാ വായനശാലാ ഹാളിലും നാലിന് കൂട്ടിക്കൽ സെൻ്റ് മേരീ സ് പള്ളി ഓഡിറ്റോറിയത്തിലും വൈകുന്നേരം അഞ്ചിന് മുണ്ടക്കയം ആർ മണി ഓ ഡിറ്റോറിയത്തിലും (ഗ്യാലക്സി ജംഗ്ഷൻ) 5.30ന് ചോറ്റി നിർമ്മലരാം ജംഗ്ഷനിലുള്ള ഹോട്ടൽ ഗ്രീൻ ഡൈൻ ഓഡിറ്റോറിയത്തിലും രാത്രി 7.30 ന് ഇടക്കുന്നത്ത് അഡ്വ.പി ഷാ നവാസിൻ്റെ പനച്ചിയിൽ ഭവനാങ്കണത്തിലുമാണു് മുഖാമുഖം സംഘടിപ്പിച്ചിട്ടുള്ള ത്.