പേവിഷ പ്രതിരോധ കുത്തിവെപ്പ്

Estimated read time 0 min read
വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് കാഞ്ഞിരപ്പള്ളി ഗ്രാ മപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽആരംഭിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ ഞ്ചായത്തിൽ ഹാജരാക്കി നായ്ക്കൾക്ക് ലൈസൻസ് എടുക്കേണ്ടതാണെന്നും അധികൃ തർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനെ പേവിഷ വിമുക്തമാക്കുന്നതി നുള്ള നടപടികളുടെ ഭാഗമായാണ് ക്യാമ്പ്.
 11ന് രാവിലെ ഒൻപത് മുതൽ 12 വരെ മണ്ണാറക്കയം ജനതാ ക്ലബ്ബിലും, ഉച്ചകഴിഞ്ഞ് 2 മുതൽ നാലു വരെ ഞള്ളമറ്റം വി.ഇ ഓഫീസ് കോമ്പൗണ്ടിലും, 12ന് രാവിലെ 9 മുതൽ 12 വരെ തമ്പലക്കാട് എൻ.എസ്.എസ് യു.പി. സ്കൂൾ ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് 2 മുതൽ നാലു വരെ തൊണ്ടുവേലി അംഗനവാടിക്ക് സമീപവും,13ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെ വിഴുക്കിതോട് പി.എച്ച്.സി ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 4 വരെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിൽ സ്റ്റേഡിയത്തിലും 16ന് രാവിലെ 9 മുതൽ 12 വരെ തമ്പലക്കാട് പിഎച്ച്സി സബ് സെന്ററിലും വെച്ച് കുത്തിവെപ്പ് ക്യാമ്പുകൾ നടത്തു മെന്ന് കാഞ്ഞിരപ്പള്ളി  പോളി ക്ലിനിക് സീനിയർ വെറ്റിനറി സർജൻ അറിയിച്ചു.

You May Also Like

More From Author