തീർത്ഥാടക വാഹനം ഇടിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർ മരിച്ചു. പൊൻകു ന്നം മഞ്ചക്കുഴിയിലും മുണ്ടക്കയം പനക്കച്ചിറയിലുമാണ് ശബരിമല ദർശനത്തിനു പോയ അയ്യപ്പ ഭക്തരുടെ വാഹനമിടിച്ചു രണ്ടു പേർ മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊൻകുന്നം മഞ്ചക്കുഴിയിലാണ് ആദ്യ സംഭവം നടന്നത്. പാ ലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറായ കൂരാലി മാളിയേക്കൽ അനിൽ രാവിലെ 3:45 ഓടെ ഡ്യൂട്ടിക്കായി പോകും വഴിയാണ് അപകടം നടന്നത്. അനിൽ സ ഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന തീർത്ഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ട അനിലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻതന്നെ അനിലിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഇടിച്ച മിനി ബസ് നിർത്താതെ പോകുവാൻ ശ്രമിച്ചെങ്കിലും പത്രങ്ങളുമായി വന്ന ഏജൻറ് ശിഹാബുദ്ധീൻ ബസ് തടഞ്ഞുനിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രാവിലെ ഒമ്പതരയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്. പനക്കച്ചിറ തേക്കിൻ കൂപ്പിനു സമീപം ആനക്കുളം കവലയിൽ വച്ചാണ് വഴിയേ നടന്നു പോവുകയായി രു ന്നു മുണ്ടക്കയം പനക്കച്ചിറ പുതുപ്പറമ്പിൽ തങ്കമ്മയെ തീർത്ഥാടക വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്. തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചു മകന്റെ പുതിയ വീടിന്റെ പാലുകാച്ചലിനു ശേഷം തിരി കെ മടങ്ങും വഴിയാണ് അപകടം നടന്നത്.