പഴയിടം: സെന്‍റ് മൈക്കിൾസ്  പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ ഇന്ന് മുതൽ

Estimated read time 1 min read

പഴയിടം സെന്‍റ് മൈക്കിൾസ്  പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ ഇന്ന് മുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയുടെ ആരാധന, വാഴ് വ്, വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന. രണ്ടിന് രാവിലെ 5.30ന് വിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, വിശുദ്ധ കുർബാന – ഫാ. ജോസഫ് കുന്നത്തുപുരയിടം, തുടർന്ന് പരേതാനുസ്മരണം, നേർച്ച വിതരണം. മൂന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വാഹന വെഞ്ചരിപ്പ്, വൈകുന്നേരം ആറിന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തും, 6.30ന് പഴയിടം പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം – ഫാ. എബ്രാഹം കടിയക്കുഴി, രാത്രി എട്ടിന് ആകാശ വിസ്മയം, 8.30ന് സ്നേഹവിരുന്ന്. നാലിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന – ഫാ. ടോണി കുതിരമറ്റം വിസി, 12ന് പ്രദക്ഷിണം, വൈകുന്നേരം 6.30ന് കലാസന്ധ്യ.

You May Also Like

More From Author