കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവർഗീസി ന്‍റെയും സംയുക്ത തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇന്നു മുതൽ നാലു വരെ നടക്കും.

ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, നൊ വേന, 5.30ന് വിശുദ്ധ കുർബാന, തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഡയമണ്ട് ജൂബിലി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നൊവേന, വിശുദ്ധ കുർബാന – ഫാ. ജോബിൻ മഠത്തിപ്പറന്പിൽ, 6.30ന് വിവാഹജൂബിലി ആഘോഷിക്കുന്നവരെ ആദരി ക്കൽ, പൊതുസമ്മേളനം – റവ.ഡോ. മാത്യു പായിക്കാട്ട്. മൂന്നിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന – ഫാ. എബ്രാഹം കൊച്ചുവീട്ടിൽ, 6.30ന് സ്നേഹവിരുന്ന്, രാത്രി 7.30ന് ഗാനമേള. നാലിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, 7.30ന് വിശുദ്ധ കുർബാന – ഫാ. ലൂയിസ് പന്തിരുവേലിൽ ഒഎഫ്എം, 10ന് കഴുന്ന് പ്രദക്ഷിണം, 10.30ന് വിശുദ്ധ കുർബാന – ഫാ. ജിബിൻ കാവുംപുറത്ത് സിഎംഎഫ്, വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.30ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജോസഫ് കുറിച്ചിയാപറന്പിൽ സിഎംഐ, റവ.ഡോ. തോമസ് മതിലകത്ത് സിഎംഐ, 6.30ന് ടൗൺചുറ്റി പ്രദക്ഷിണം, സന്ദേശം – ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ഫാ. പീറ്റർ കിഴക്കേൽ.