ഇൻഡൃൻ നാഷണൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റായി സേവൃർ മൂലകു ന്നിനെ കെ.പി.സി.സി. നിയമിച്ചു. കോട്ടയം ജില്ലയിൽ തർക്കത്തിനിടയാക്കിയ 4 മ ണ്ഡലത്തിൽ ഒന്നാണ് പൊൻകുന്നം. പ്രസിഡന്റ് മാരെ നിശ്ചയിച്ചു കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഉത്തരവിറക്കിയത്.

നിലവിൽ സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ചെയർമാനാണ്. കെ.എസ്.യൂ,യൂത്ത് കോൺഗ്രസ്, സർവ്വീസ്,പെൻഷനേഴ്സ് അസോസിയേഷൻ രംഗ ത്തെ നാല് പതിറ്റാണ്ടു കാലത്തെ പ്രവർത്തന മികവിനുള്ള അംഗികാരം കൂടിയാണ് പുതിയ സ്ഥാനലബ്ദി. പ്രമുഖ നേതാക്കളുടെ സാനിദ്ധൃത്തിൽ ഉടൻ ചാർജ്ജ് എടുക്കു മെന്ന് മണ്ഡലം നേതൃത്വം അറിയിച്ചു.