ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
കോരുത്തോട് പനക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നു o ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവാണ് ഉൽഘാടനം ചെയ്തത്. ഡിവിഷൻ മെമ്പർ പി ആർ അനുപമ അധ്യക്ഷയായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുബേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സി ന്ധു ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീജ ഷൈൻ, വാർഡ് മെമ്പർമാരായ ഷീബ ഷിബു,സിനു സോമൻ, ഡിഡിഇ സുബിൻ പോൾ, ബിആർസിബിപിസി അജാസ് വി എം, പിടിഎ പ്ര സിഡണ്ട്  കെ പി റെജി, ബാബു കോക്കാപള്ളി, കെ ബി രാജൻ, ജോയ് പുരയിടം,  ശ ശികുമാർ, സീനിയർ അധ്യാപികമാരായ കൊച്ചി റാണി ആന്റണി, ലേഖ ദാമോദർ   പാർവതി ബാലകൃഷ്ണൻ, ധന്യ വി നായർ എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമയുടെ നിരന്തരമായി ഇടപെടലിന്റെ ഭാഗമാണ് പല ഘട്ടങ്ങളായി പൂർത്തീകരണം സാധ്യമാക്കിയത്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ നാപ് കിന് ഇൻസിനിനേറ്റർ വെൻഡിങ് മെഷീൻ ഇവയും അനുവദിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്.

You May Also Like

More From Author