ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ

Estimated read time 1 min read
ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ ഈ സർക്കാർ സരസ്വതി ക്ഷേത്രത്തിനും മുരിക്കുംവയൽ ഗ്രാമത്തിനും അഭിമാനം…
മുണ്ടക്കയം മുരിക്കുംവയൽ ഗവർമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധി ച്ചുള്ള യുപി – ഹൈസ്കൂൾ വിഭാഗങ്ങളിലാണ് ഇവർ വിദ്യാഭ്യാസം നടത്തുന്നത്. ആറാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ജിയയും ജെഫിനും മുണ്ടക്കയം പുലിക്കുന്ന് കുന്നും പുറ ത്ത് കിഷോർ – അജിത ദമ്പതികളുടെ മക്കളാണ്.
ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന അശ്വതി ബിനോജും അർച്ചനാ ബിനോജും പുലി ക്കുന്ന് കോമളാംകുഴിയിൽ ബിനോജ് – മിനി ദമ്പതികളുടെ മക്കളും കടമാൻതോട് പ്ലാമുട്ടിൽ അശോക് കുമാർ- ജയശ്രീ ദമ്പതികളുടെ മക്കളായ അഭിനവ് പി അശോകും അഭിഷേക് പി അശോകുമാണ് .ഇരട്ടകളായ അലൻ സാജുവും അൽവിൻ സാജുവും ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത് .ഇവർ പാക്കാനം പാറാം തോട് സാജു – റിൻസി ദമ്പതികളുടെ മക്കളാണ്. മുരിക്കുംവയൽ തെക്കേപീടികയിൽ സി ജോ_ ലീന ദമ്പതി കളുടെ മക്കളായ സോനാ സിജോയും ഒൻപതാം ക്ലാസിലാണു് പഠിക്കുന്നത്.
പത്താം ക്ലാസിൽ പഠനത്തിനെത്തുന്ന കൃഷ്ണയും ശിവയും മുരിക്കുംവയൽ പുളിമാ ക്കൽ പുരയിടത്തിൽ സജി – ലത ദമ്പതികളുടെ മക്കളും അഞ്ജിത, ആദിത്യൻ എന്നി വർ വണ്ടൻപതാൽ ആർ പി സി യിൽ കൊല്ലം പറമ്പിൽ വിനോദ് – ബിന്ദു ദമ്പതിക ളു ടെ മക്കളുമാണ്.ഈ സ്കൂളിന് തന്നെ അഭിമാനമായി കഴിഞ്ഞിട്ടുള്ള ഈ പതിനാലു വി ദ്യാർത്ഥികളും പഠനത്തിലും സ്പോർട്സിലും ഒക്കെ ഒന്നാമതു തന്നെയാണെന്ന് ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും ഒപ്പം പഠിക്കുന്ന കുട്ടികളും ഒരേ സ്വരത്തിൽ അഭിപ്രാ യ പ്പെടുന്നു.

You May Also Like

More From Author