എലിക്കുളം മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ രാസപദാർത്ഥം ക ലർന്ന ലാറ്റക്സ് കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. ബുധനാഴ്ച രാത്രി 10.15 ഓടുകൂടിയാ ണ് അപകടം നടന്നത്. തമ്പലക്കാട് ആർ.കെ റബ്ബേഴ്സിൽ നിന്നും രാസപദാർത്ഥം ചേർ ന്ന റബ്ബർ പാൽ കയറ്റിവന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിയുകയായിരുന്നു. ഇ തോടെ ടാങ്കരിൽ ഉണ്ടായിരുന്ന ലാറ്റക്സ് തോട്ടിലേക്ക് ഒഴുകുകയായിരുന്നു.  KL 11 BN 1251 എന്ന നമ്പറിൽ ഉള്ള വാഹനം ആണ് മറിഞ്ഞത്.കോഴിക്കോട് സ്വദേശിയായ അ ഷറഫാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ  സമീപവാസികൾ ചേർന്ന് ആശുപത്രി യിൽ എത്തിക്കുകയായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണമെന്നു ഡ്രൈവർ പറഞ്ഞു.

നാട്ടുകാർ വിവരം അറിയിച്ചതോടെ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഭവസ്ഥലത്തു എത്തിയെങ്കിലും ടാങ്കർ ലോറി മാറ്റുവാൻ ക്രൈയിനുകൾ വിളിക്കുകയായിരുന്നു. സ മീപത്തെ ട്രാൻസ്ഫോർമർന് സമീപമാണ് വാഹനം  മറിഞ്ഞത്. സമീപത്തുള്ള വൈ ദ്യുതി ലൈനുകൾ ഊരി മാറ്റിയു ശേഷമാണ് 2 ക്രൈയിനുകൾ ഉപയോഗിച്ച് ഏറെ നേ രത്തെ ശ്രമഫലമായാണ് ലോറി തോട്ടിൽ നിന്നും റോഡിലേക്ക് കയറ്റിയത്.

രാസപദാർത്ഥം സമീപത്തെ തോട്ടിലൂടെ മീനിച്ചിലാറ്റിൽ എത്തിയതോടെ ഇ പ്രദേശത്തെ മീനുകൾ ചത്തുപൊങ്ങി.  മഞ്ചക്കുഴി തോടിന് സമീപം  കിണർ  വെള്ളം  ഉപയോഗിക്കുന്നവർ  സൂക്ഷിക്കണമെന്നും, ആരും പരിഭ്രമിക്കേണ്ട  ആവശ്യമില്ലന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ  ശ്രദ്ധയിൽ പെട്ടാൽ  കിണർ തേകുകയും, ബ്ലീച്ചിങ് പൌഡർ  ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കുകയും  ചെയ്യേണ്ടതാണെന്നും ആരോഗ്യവകുപ്പിഅധികൃതർ അറിയിച്ചു.