ഫേസ് ടു ഫേസ് ക്യാമ്പയിൻ തുടക്കം കുറിച്ച് കെ എസ് യു

Estimated read time 0 min read

പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജ യത്തിനായി കെഎസ്‌യു പ്രവർത്തകർ രൂപീകരിച്ച വിദ്യാർത്ഥി സ്ക്വാഡ് ഫേസ് ടു ഫേസ് ക്യാമ്പയിന് പത്തനംതിട്ട നഗരത്തിൽ തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ കെ എ സ് യു ലക്ഷ്യമാക്കുന്നത്. രാവിലെ 10 മുതൽ പത്തനംതിട്ട നഗരത്തിലെ വിവിധ സ്ഥല ങ്ങളിൽ ആന്റോ ആന്റണിയുടെ ചിത്രമുള്ള പ്ലക്കാർഡുമായി തുടങ്ങിയ ക്യാമ്പയിൻ നഗരത്തിലെ എല്ലാ വോട്ടർമാരെയും കണ്ട ശേഷമാണ് അവസാനിപ്പിച്ചത്.

വരും ദിവസങ്ങളിൽ പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫേസ് റ്റു ഫേസ് ക്യാമ്പയിനിംഗിന്റെ ഭാഗമായി കെ.എസ്.യു പ്രവർത്തകർ വോട്ട് അഭ്യർത്ഥി ക്കും കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിളിന്റെയും, സംസ്ഥാന ജ നറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിലിന്റെയും നേതൃത്വത്തിൽ നടന്ന പ്രചരണ ത്തിൽ കെ.എസ്. യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, സംസ്ഥാന കൺവീന ർ തൗഫീഖ് രാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ തദാഗത് ബി കെ, അനന്തഗോപ ൻ തോപ്പിൽ, ക്രിസ്റ്റോ അനിൽ കോശി, ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിര വേൽ, ജോൺ കിഴക്കേതിൽ, റോഷൻ റോയി തോമസ്, ടോണി ഇട്ടി, ജോഷ്വാ ടി വി ജു, എലൈൻ മാത്യു,ആൽഫിൻ പുത്തെൻകയ്യാലക്കൽ, വിഷ്ണു മല്ലപ്പള്ളി, ജെറിൻ ബി, നിതിൻ മല്ലശ്ശേരി, കേസിൽ ചെറിയാൻ,ചിന്നു മാത്യു, ജോബിൻ കെ ജോസ് അഭിജിത്, സ്റ്റൈയിൻസ്, അലൻ, റെനി, ഫാത്തിമ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

You May Also Like

More From Author