ഈ വര്‍ഷത്തെ ഏഷ്യന്‍ അഡ്മിയറബിള്‍ എഡ്യുക്കേഷണല്‍ അച്ചീവേഴ്സ് പുരസ്‌കാരം 2024, പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആന്റണി ജോസഫ്‌ കല്ലമ്പള്ളിക്ക് . രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ നല്‍കുന്ന സമ ഗ്ര സംഭാവനകളെ പരിഗണിച്ച് ഡല്‍ഹി കേന്ദ്രമായ റിഫാസിമെന്റോ ഇന്റര്‍നാഷണ ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യന്‍ വിദ്യഭ്യാസ മേഖലയില്‍ 2023 ല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച തെരഞ്ഞെടുക്കപ്പെട്ട പുരസ്കാര ജേതാക്ക ളുടെ പട്ടിക അടങ്ങുന്ന ഏഷ്യന്‍ അഡ്മിയറബിള്‍ എഡ്യുക്കേഷണല്‍ അച്ചിവേഴ്സ് മാഗ സിനില്‍ ജീവിത രേഖയും പ്രസിദ്ധീകരിക്കും . പ്രശസ്തി പത്രവും, 10001 രൂപയും അട ങ്ങുന്ന പുരസ്‌കാരം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ സമ്മാനിക്കും.

അധ്യാപന രംഗത്ത് ന്യുതനമായ സമീപനങ്ങളാല്‍ വിദ്യാർത്ഥികളെ റാങ്ക് നേട്ടങ്ങളി ലേയ്ക്ക് തുടര്‍ച്ചയായി നയിച്ചതും, ഗവേഷണ രംഗത്ത് നിരവധി പി. എച്ച്. ഡികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ അവാര്‍ഡു ചെയ്യപ്പെട്ടതും പ്രത്യേകം പരിഗണിച്ചു. കൂടതെ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജില്‍ ആധുനിക രീതിയിലുള്ള നിരവധി കോഴ്സുകള്‍ ആരംഭിക്കുന്നതിനു നേതൃത്വം നല്‍കിയും, മോട്ടിവേഷണല്‍ സ്പീക്കര്‍, ലീഡര്‍ഷിപ്പ് ട്രെയിനിംഗ്, കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ രീതിയിലുമുള്ള നേതൃത്വം പ്രത്യേകം പ്രശംസിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ചെറുകിട വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ വീട്ടമ്മമാര്‍ക്കായി ഗ്രാമങ്ങളില്‍ അവതരിപ്പിക്കുന്നതും പ്രത്യേകം എടുത്തു പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ 14 പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി, ഭാരതിയാര്‍ യുണിവേഴ്സിറ്റികളില്‍ റിസേര്‍ച്ച് ഗൈഡായ ഇദ്ദേഹം ബോര്‍ഡ്‌ ഓഫ് സ്റ്റഡീസ് അംഗവും, മൂല്യനിര്‍ണ്ണയ സമിതി ഡപ്യുട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി എയ്ഡഡ് കോളേജുകളില്‍ അദ്ധ്യാപക നിയമനത്തിനു സബ്ജക്റ്റ് എക്സ്പേര്‍ട്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് നിരവധി സഹകരണ ബാങ്കുകളില്‍ എക്സാമിനേഷന്‍ ബോര്‍ഡ്‌ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു ജി സി അംഗീകൃത ജേര്‍ണലുകളില്‍ 35 പബ്ലിക്കേഷനുകളുമുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ് കോളേജ് എക്സിക്യുട്ടീവ്‌ ഡയറക്ടറായും ഫാ ആന്റണി നിരപ്പേലിനൊപ്പവും, ബെന്നി തോമസിനൊപ്പവും പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് സഹസ്ഥപകനായും പ്രവര്‍ത്തിച്ചു.

ഡോ. എ പി ജെ അബ്ദുല്‍ കലാം, ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍, സ്വാമി വിശുദ്ധാനന്ദ തുടങ്ങിയവരെ കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചു വന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് സാധാരണക്കാര്‍ക്ക്‌ ഇന്റര്‍നാഷണല്‍ വ്യക്തികളെ പരിജയപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച കമ്മറ്റികളുടെ കണ്‍വീനറുമായിരുന്നു. ഇദ്ദേഹം സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ മുന്‍ പബ്ലിക്‌ അഫയേഴ്സ് കമ്മറ്റി അംഗവും, തുടര്‍ച്ചയായി മൂന്നു പ്രാവശ്യം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. പത്ത് വര്‍ഷം കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജ് ഗവേണിംഗ് ബോഡി അംഗവും, തുടര്‍ച്ചയായി ഇരുപതു വര്‍ഷം ആനക്കല്ല് സെന്റ്‌ ആന്റണീസ് പബ്ലിക്‌ സ്കൂള്‍ ഗവേണിംഗ് ബോഡി അംഗവും, പത്ത് വര്‍ഷം ആനക്കല്ല് സെന്റ്‌ ആന്റണീസ് പള്ളി പാരീഷ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ചെറുകിട വ്യവസായ മന്ത്രാലയം തൃശൂര്‍, ഏറ്റുമാനൂര്‍, തിരുവല്ല എഡ്യുക്കേഷണല്‍ വിഭാഗം വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഹകരണ മേഖലയിലെ ആധുനിക വല്‍ക്കരണം എന്ന വിഷയം അഞ്ച് ജില്ലകളില്‍ നിരവധി ബാങ്കുകളില്‍ അവതരിപ്പിച്ച് ആധുനിക ലോകത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ ഇന്നുകാണുന്ന മാറ്റം അവതരിപ്പിക്കുവാന്‍ മുന്‍കൈ എടുത്തു, ബിസിനസ്‌ദീപിക, ധനം മാഗസിനുകളില്‍ മുന്‍ കോളമിസ്റ്റും , കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വിസിറ്റിംഗ് ഫാക്കല്‍റ്റി അംഗവുമായിരുന്നു. 2023 ല്‍ എഡ്യുക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, 2003 ല്‍ കേരള ഗവര്‍ണറായിരുന്ന സിക്കന്ദര്‍ ഭക്തില്‍നിന്നും എഡ്യുക്കേഷണല്‍ ഏക്സ്ലന്‍സ്‌ അവാര്‍ഡും നേടിയിട്ടുണ്ട്. ഇപ്പോള്‍ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് പ്രിന്‍സിപ്പലായി നാക് അക്രഡിറ്റേഷനും നേടിയെടുക്കുന്നത്തിനും നേതൃത്വം നല്‍കി, ഗ്രാമീണ ജനതയ്ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ചെറുകിട വ്യവസായ മന്ത്രാലയം ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനു നേതൃത്വം കൊടുക്കുന്നു . സെന്റ്‌ ആന്റണീസ് കോളേജിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കണ്‍വീനറായി 2005 ല്‍ എലിക്കുളം ഗ്രാമം ദത്തെടുത്ത് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ പഠന പദ്ധതി നടപ്പിലാക്കിയതും ഇദ്ദേഹത്തിന്റെ ആശയമായിരുന്നു. ഗ്രാമീണ മേഖലയിലെ സാധാരണകാര്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ദേശിയ തലത്തില്‍ മതസൗഹാർദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിരപ്പേല്‍ മതസൗഹാർദ്ദ അവാര്‍ഡുകള്‍ നല്‍കി ജൂറിയായും, പ്രോഗ്രാം കണ്‍വീനറായും പതിനഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. ഡോ. എ പി ജെ അബ്ദുല്‍ കലാം, ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയ വിശിഷ്ടാതിഥികളെയാണ് ഇത്തരത്തില്‍ ആദരിച്ചത്. കോമേഴ്സ് വിഷയങ്ങള്‍ എളുപ്പത്തില്‍ പഠിക്കുവാനും ജയിക്കുവാനും സാധിക്കുന്നതിനു വേണ്ടിയുള്ള കോമേഴ്സ് ആചാര്യ യു ട്യൂബ് ചാനലും ഉണ്ട്.
ഭാര്യ: നിഷ, മക്കള്‍ അഡ്വ. റൂബന്‍, റയാന്‍, അന്ന