ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തി ചേരുന്ന നവകേരളയാത്രയുടെ മുന്നോടിയായി  മുണ്ട ക്കയത്ത് വിളംബര ജാഥ നടന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാ ർ,ജനപ്രതിനിധികൾ, ഓട്ടോ,മോട്ടോർ, നിർമ്മാണ, ചുമട്ട് തൊഴിലാളികൾ, വ്യാപാ രി കൾ,റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ,ആശ, അങ്കണവാടി, ഹരിത കർമ്മ സേന പ്രവർത്തകർ, ക്ലബ്ബു ഭാരവാഹികൾ, രാഷ്ട്രീ യ പാർട്ടി പ്രതിനിധികൾ തുടങ്ങി റാലിയിൽ പങ്കെടുത്തു. കൊട്ടക്കാവടി, പഞ്ചാരി മേളം, ശിങ്കാരിമേളം, പ്രച്ഛന്ന വേഷ ങ്ങൾ, കലാരൂപങ്ങൾ അണി നിരന്നു.
നവകേരളസദസ്സിന്റെ വിളംബരം അറിയിച്ചുള്ള സാംസ്കാരിക ഘോഷയാത്ര  മുണ്ട ക്കയം ബൈപ്പാസിൽ നിന്നും ആരംഭിച്ചു, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ചുറ്റി ബസ്റ്റാ ൻ ഡിൽ എത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് നവ കേരള സന്ദേശം നൽകി.  സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ പിആർ  അനുപമ, ബ്ലോക്ക് പഞ്ചായ ത്ത് മെമ്പർ പി കെ പ്രദീപ്, വൈസ് പ്രസിഡണ്ട് ഷീലാ ടോമിനിക്  സ്റ്റാൻഡിങ് കമ്മി റ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, ദി ലീഷ് ദിവാകരൻ  കെ എൻ സോമരാജൻ, ഫൈസൽ മോഹൻ, പി എ രാജേഷ്, റെ ച്ചാൽ മാത്യു, പ്രസന്ന ഷിബു, ബിൻസി മാനുവൽ, പഞ്ചായത്ത് സെക്രട്ടറി  ഷാഹുൽ അഹമ്മദ്, കെ രാജേഷ്, എം ജി രാജു, അനിൽ സുനിത, ചാർലി കോശി, റിനോഷ് രാജേഷ്, ഗിരിജ ടീച്ചർ, കെ കെ ജയമോൻ, സിഡിഎസ് ചെയർപേഴ്സൺ  പിജി വസന്തകുമാരി എന്നിവർ പങ്കെടുത്തു.