ചെറുവള്ളി പടനിലത്ത് പ്രാഥമികാരോഗ്യം നിർമ്മക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലം കാടുകയറുന്നതായി ആക്ഷേപം. ചെറുവള്ളിയിൽ പ്രാ ഥമികാരോഗ്യം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രദേശത്തെ ആളുകൾക്ക് രോഗം വന്നാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയൊ ഇ ടയരിക്കപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററൊ ആണ് ആശ്രയം. ഇവിടെ എത്തണമെങ്കിൽ രണ്ടും മൂന്നും ബസുകൾ കയറിയിറങ്ങി കിലോമീറ്ററുകൾ സഞ്ചരിക്ക ണം.

തദ്ദേശ വാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പുതിയ കെട്ടിടം പണിയുവാൻ തീരുമാനമായത്. പുനലൂർ – മൂവാറ്റുപു ഴ സംസ്ഥാന പാതയിൽ പൊൻകുന്നം – മണിമല റോഡിലെ പടനിലത്താണ് ചെറുവള്ളി പ്രാഥമികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്നത്. ഈ സ്ഥലത്തെ ലക്ഷങ്ങൾ വില യുള്ള മരങ്ങൾ ചിറക്കടവ് പഞ്ചായത്ത് ലേലം ചെയ്തു കൊടുക്കുകയും പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തിട്ട് വർഷം അഞ്ചാകുന്നു.ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കാഞ്ഞിരപ്പള്ളി എം.എൽ. ഏ. ഡോ.എൻ.ജയരാജ് 2018 ലെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ പുതിയ കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളാണ് ഇപ്പോൾ കെട്ടിടനിർമ്മാണം തുടങ്ങാൻ തടസ്സം. 4 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ടെണ്ടർ ചെയ്യുകയും കരാറുകാരൻ ജോലി ഏറ്റെടുക്കുകയും ചെ യ്തതാണ് . എന്നാൽ കെട്ടിടം പണിയേണ്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ നിർമ്മാണം ആരംഭിക്കുവാൻ കഴിഞ്ഞില്ല. ചിറക്കടവ് പഞ്ചായത്ത് ഈ സ്ഥല ത്തെ മണ്ണ് ലേലം ചെയ്തു കൊടുത്തെങ്കിലും കരാറുകാരൻ നഷ്ടമാണെന്ന് പറഞ്ഞ് ഈ കരാറിൽ നിന്നും പിന്മാറി. ഇനി മണ്ണ് നീക്കം ചെയ്തു കൊടുക്കേണ്ടത് ചിറക്കടവ് പഞ്ചായത്താണ്.
വർഷങ്ങൾക്കു മുമ്പ് അനുവദിച്ച ഫണ്ട് ചെലവഴിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മണ്ണ് മാറ്റി കെട്ടിട നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ അനുവദി ച്ചതുക പിൻവലിക്കേണ്ടിവരുമെന്നാണ് എം.എൽ.എ പറയുന്നത്. ചെറുവള്ളിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പ്രാഥമികാരോഗ്യ കേന്ദ്രം നിർമ്മിക്കുവാ നുള്ള സ്ഥലത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്നും പഞ്ചായത്തിൻ്റ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കു മെന്ന് കേരളാ കോൺഗ്രസ് (എം )ചെറുവള്ളി മേഖലാ കമ്മറ്റി മുന്നറിയിപ്പ് നല്കി. യോഗത്തിൽ ജയിംസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

+ There are no comments
Add yours