കഞ്ചാവ് കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം പുരയി ടത്തിൽ വീട്ടിൽ നിയാസ്(35) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം ഒരു വർഷം കൂടി കഠിന തടവ് അനുഭ വിക്കേണ്ടിവരും.

ഇയാളെ 2018 ല്‍ ഇടചോറ്റി ബസ് സ്റ്റോപ്പിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ 20 ഗ്രാം കഞ്ചാവുമായി അന്നത്തെ കാഞ്ഞിരപ്പള്ളി എസ്.ഐ യും ഇപ്പോൾ കു മരകം എസ്എച്ച്ഓയുമായ അൻസൽ എ.എസും സംഘവും പിടികൂടുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് കാഞ്ഞിരപ്പള്ളി സി.ഐ ആയിരുന്ന ഷാജി ജോസ് ആണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. തൊ ടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ഹരികുമാർ കെ.എൻ ആണ് വിധി പുറപ്പെടുവിച്ചത്.