മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിന്റെ 79 മത് വാർഷികാഘോഷവും യാത്രയയപ്പും ആദരിക്കലും

Estimated read time 1 min read

മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളി ന്റെ 79 മത് വാർഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അ നുഷ്ഠിച്ച യു പി സ്കൂൾ അധ്യാപകൻ ബി സുരേഷ് കുമാറിന് യാത്രയയപ്പും, കേരള സർ വ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അദ്ധ്യാപിക ഡോ:എം ജി അനഘയെ ആദരിക്കലും നടന്നു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷനായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു സ മ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഏ ഗ്രേഡ് കരസ്ഥമാക്കിയ അനന്തപത്മനാഭനെയും സംസ്ഥാന തല കായിക മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിലെ വിദ്യാർത്ഥികളെയും കായിക അധ്യാപകരായ ബിജു ആൻ്റണി, സന്തോഷ് ജോർജ്, കെ എം സുധീഷ്, ശ്രീജിത്ത് സജീവ്, വിദ്യാർത്ഥികളായ അമൃത എം എസ്, ഏബൽ ജോൺ അലൻ കെ ജോൺ സോനാ സന്തോഷ് എന്നിവരെയും ആദരിച്ചു.

.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ പ്രദീപ്, മുണ്ടക്കയം ഗ്രാമ പഞ്ചാ യത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുലോചന സുരേഷ്, വാർഡ് മെമ്പർ കെ എൻ സോമരാജൻ, എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പിഎസ്, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് രാജമ്മ ടി ആർ, റഫീക്ക് പി എ, രാജേഷ് എം പി, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ഡോ. ഡി ജെ സതീഷ്, ജയലല്‍ കെ വി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

You May Also Like

More From Author