കുഴൽക്കിണർ നിർമ്മാണ വാഹനത്തിന്റെ ഉദ്ഘാടനവും കുഴൽ കിണറിന്റെ നിർമ്മാണ ഉദ്ഘാടനവും

Estimated read time 1 min read

കാഞ്ഞിരപ്പള്ളി: ഭൂജല വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കി കോട്ടയം ജില്ലയ്ക്ക് അനുവദിച്ച കുഴൽക്കിണർ നിർമ്മാണ വാഹനത്തി ന്റെ ഉദ്ഘാടനവും ചോറ്റി നിർമലാരം ഭാഗത്ത് കുഴൽ കിണറിന്റെ നിർമ്മാണ ഉദ്ഘാടനവും സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു. പാറത്തോട് പ ഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ,ജില്ലാ പഞ്ചായത്തംഗം PR അനുപമ, തൃതല   പഞ്ചായത്ത് അംഗങ്ങളായ സാജൻ കുന്നത്ത്, ഡയസ് കോക്കാട്ട്, സോഫി ജോസഫ്, ഫെഫ്കോ ചെയർമാൻ എം ജെ തോമസ്, ഭൂചലവകുപ്പ് ജില്ലാ ഓഫീസർ സനൽചന്ദ്രൻ, ഷിജു മോൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

You May Also Like

More From Author