കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി ശശി തരൂർ വരണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ

Estimated read time 0 min read

രാഷ്ട്രീയ സാമൂഹിക മേഖലകളിൽ കൃത്യമായ ദിശ ബോധം നൽകാൻ കഴിവുള്ളവ ർ നമ്മുടെ സമകാലിക കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി വരണമെ ന്നും , അങ്ങനെയുള്ളവരെ നയിക്കാൻ കരുത്തുള്ള വ്യക്തിയാണ് ഡോ.ശശി തരൂർ എന്ന് താൻ ആത്മാർഥമായി പറയുമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളി ക്കൽ.ഡോ.ശശി തരൂരിനെ സദസിലിരുത്തിയായിരുന്നു ബിഷപ്പിൻ്റെ പരാമർശം.

കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് നസ്രാണി യുവശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു ബിഷപ്പ് മാർ ജോസ് പുളിക്കൽ.ഇന്നത്തെ കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹി ക സാംസ്കാരിക മേഖലകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കേണ്ടത് കാലത്തിൻ്റെ അനി വാര്യതയാണന്ന് പച്ചയ്ക്ക് പറയാൻ തനിക്ക് മടിയില്ല. പലതരത്തിലും വർഗീയ ദുർവി കരണം നടത്തുന്ന സമകാലീന രാഷട്രീയ സാഹചര്യമുണ്ട്. എല്ലാവരെയും ചേർത്ത് പിടിക്കുന്ന എല്ലാവരെയും ഒരു പോലെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ക്യത്യമായ കാ ഴ്ചപ്പാടു കൂടിയ ആളുകൾ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് വരണമെന്ന് മാർ ജോസ് പുളി ക്കൽ കൂട്ടിച്ചേർത്തു.

സഭയെയും സമുദായത്തെയും ഇപ്പോഴത്തെ മാധ്യമങ്ങൾ ഒക്കെ വലിയ ഒരു ഇരുട്ടിൻ്റെ മറവിൽ നിർത്താനായി പരിശ്രമിക്കുകയാണന്നും, ചെയ്യുന്ന നന്മകൾ പറയാതെ ക്രൈ സ്തവ സഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായി ചിത്രീകരിച്ച് എന്ത് ചെയ്താലും പണ മുണ്ടാക്കാനാണ് എന്ന് പറഞ്ഞ് അഭിമാനബോധത്തെ തകർക്കാൻ ശ്രമിക്കുകയാണ ന്നും മുഖ്യ പ്രഭാഷണം നടത്തിയ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.സഭയെ അപമാനിക്കന്ന ചലച്ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർ മാതക്കളെ കിട്ടുന്ന കാലമാണിത്. സഭയ്ക്ക് എതിരെയുള്ള വാർത്തകൾക്ക് സ്പോർണ ർസിനെ കിട്ടാൻ ഒരു പഞ്ഞമില്ലാത്ത കാലമാണെന്ന് തിരിച്ചറിയണം. മമ്മൂട്ടി അഭിന യിച്ച ഹോമോ സെക്സ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ല കഥാപത്രങ്ങളും ക്രി സ്താനികൾ ആയത് എന്തുകൊണ്ടാണും അതിലെ കഥാപശ്ചാത്തലും ക്രൈസ്തവ ദേ വ ലാ യങ്ങൾ ആയതും എന്തുകൊണ്ടാണും അദ്ദേഹം ചോദിച്ചു. അപമാനിക്കാൻ ചെയ്ത തല്ല, പക്ഷേ ഒറ്റക്കാരണമേ ഉള്ളു, വേറെ ഏതെങ്കിലും മതത്തിൻ്റെ പശ്ചാതലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ അത് തീയറ്റർ കാണത്തില്ല. അവർ തിയേറ്റർ കത്തി ക്കും. നമ്മുടെ സഹിഷണതയ്യം നന്മയും ചൂഷണം ചെയ്ത് നമ്മുടെ സംസ്കാരത്തെ ആക്ര മിക്കുന്ന പരിശ്രമങ്ങൾ ഉണ്ടാക്കുമ്പോൾ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെ ട്ടു.സമ്മേളനത്തിൽ മലനാട് ഡവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ഫാദർ തോമസ് മറ്റ മുണ്ടയിലിനെ ആദരിച്ചു.

You May Also Like

More From Author