മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അ റസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട്, ഞർക്കാട് ഭാഗത്ത്  പുതിയാകത്ത് വീട്ടിൽ റാഷിദ് പി.ഐ(28) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാംതീയതി രാ ത്രി കൊക്കയാർ, മുക്കുളം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെ കൂട്ടിക്കൽ ഇളംകാട്, കൊടുങ്ങ സുബ്ര ഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗ്രൗണ്ടിന് സമീപം വച്ച്  യുവാവിന്റെ സുഹൃത്തിനെ റാഷിദ് ആക്രമിക്കുന്നത് കണ്ട് യുവാവ് തടയാൻ ശ്രമിക്കുകയും,തുടർന്ന് റാഷിദ് യു വാവിനെ തന്റെ കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട്   നെഞ്ചിൽ കുത്തുകയുമാ യിരുന്നു.
തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും ഇയാൾ കത്രിക കൊണ്ട് ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന്  മുണ്ട ക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാ ളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രീദീപ് ചന്ദ്രൻ, എസ്.ഐ മനോജ് കെ.ജി, സിപിഓമാരായ ശ്രീജിത്ത്, റോബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.