3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

Estimated read time 1 min read

പൊൻകുന്നം കോപ്രാക്കളത്തു 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹ നാപകടം: ഡ്രൈവർ അറസ്റ്റിൽ…

യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാ ത്രി മണിയോടുകൂടി ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച് ഇയാൾ ഓടിച്ചിരുന്ന താർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ കൂട്ടിയിടിക്കുക യായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്ന് യു വാക്കൾ മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീപ്പ് ഡ്രൈവറായ ഇയാൾ മദ്യപിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമാ യിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ എൻ.രാജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിടനാട് സ്വദേശിയായ മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് ചെല്ലപ്പൻ, പാറാമറ്റം കളപുരക്കൽ വിഷണു വിജയൻ , പള്ളിക്കത്തോട് കയ്യൂരി കമ്പിപറമ്പിൽ അഭിജിത് ജയൻ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന അരുവിക്കുഴി സ്വദേശി അഭിജിത് ബിജു, അരീപറമ്പ് കളത്തൂൽ അഭിജിത് അജിത്ത് എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവർ സ്വകാര്യ ബസിലെ ജീവനക്കാരാണ്. ബസ് ഓട്ടം കഴിഞ്ഞ് തിരികെ ഓട്ടോറി റിക്ഷയിൽ പൊൻകുന്നത്തേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്. ജീപ്പ് പൊൻകുന്നത്തു നിന്നും ഇളങ്ങുളത്തേക്ക് പോവുകയായിരുന്നു. അപകടത്തിൽ ഓട്ടോ റിക്ഷാ പൂർണമായും തകർന്നു.

You May Also Like

More From Author