കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ‘തണല്‍ 2K23’ എന്നപേരില്‍ പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ചു നടന്നു. രൂപതാ വികാരി ജനറാ ളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗം ഉദ്ഘാടനംചെയ്തു സ ന്ദേശം നല്‍കി. രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുമായി ഇരുനൂറോളം കുടും ബാംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ആ നിമേറ്റര്‍ സി. ജ്യോതി മരിയ സിഎസ്എന്‍, പൊടിമറ്റം സെന്റ് മേരീസ് ഇടവക വികാ രി മാര്‍ട്ടിന്‍ വെള്ളിയാങ്കുളം, ഫാമിലി അപ്പോസ്റ്റലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെ ബാസ്റ്റ്യന്‍ പുളിക്കക്കുന്നേല്‍, രൂപതാ മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി മാത്യു പൊടി മറ്റത്തില്‍, ജൂബിലേറിയന്‍സിന്റെ മക്കളുടെ പ്രതിനിധിയായി ഫാ.എബ്രഹാം കൊച്ചു വീട്ടില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. രൂപതാ മാതൃവേദി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബ്രദര്‍ ജോമല്‍ മണിയമ്പ്രായില്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.