തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി; കേരളത്തില്‍ ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

Estimated read time 1 min read

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രി ല്‍ 26നാണ്. ഫലമറിയുവാൻ 41 ദിവസം കാത്തിരിക്കണം കേരളത്തിൽ. വിജ്ഞാപ നം മാര്‍ച്ച് 28ന്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4. സൂക്ഷ്മ പരി ശോധന ഏപ്രില്‍ 5നാണ്. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8. കേരള ത്തില്‍ രണ്ട് കോടി എഴുപത് ലക്ഷം വോട്ടര്‍മാര്‍. 10.5 ലക്ഷം പോളിങ് സ്റ്റേഷൻ. 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും. 55 ലക്ഷം വോട്ടിങ് യന്ത്ര ങ്ങൾ. 88 ലക്ഷം ഭിന്നശേഷിക്കാര്‍. 48000 ഭിന്നലിംഗക്കാര്‍. 85 വയസ് കഴിഞ്ഞവരുടെ വീട്ടിലെത്തി വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കും.

ആദ്യഘട്ടം– ഏപ്രില്‍ 19, രണ്ടാംഘട്ടം– ഏപ്രില്‍ 26 , മൂന്നാംഘട്ടം മേയ് 7 , നാലാം ഘട്ടം മേയ് 13, അഞ്ചാംഘട്ടം – മേയ് 20, ആറാംഘട്ടം – മേയ് 25, ഏഴാംഘട്ടം – ജൂണ്‍ 1. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താ സമ്മ ളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷ ണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ്. നിയമസഭാ തിര‍ഞ്ഞെടുപ്പും പ്രഖ്യാപി ച്ചു. ആന്ധ്രയിലും ഒഡീഷയിലും മേയ് 13, അരുണാചല്‍, സിക്കിം ഏപ്രില്‍ 19.

രാജ്യത്ത് ആകെ 96.88 കോടി വോട്ടര്‍മാര്‍. 49.7 കോടി പുരുഷന്മാർ, 47.1 കോടി സ്ത്രീകൾ, 1.8 കോടി കന്നി വോട്ടർമാർ, 2.8 ലക്ഷം വോട്ടർമാർ 100 വയസ് കഴിഞ്ഞ വർ. 48,000 ട്രാൻസ്ജെന്റർ വോട്ടർമാർ.കായികബലം ഉപയോഗിച്ച് പൊതുതിരഞ്ഞെ ടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ കര്‍ശനമായി തടയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാര്‍. എല്ലാ മണ്ഡലങ്ങളിലും ഇതിനായി 24 മണിക്കൂറും പ്രവ ര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഉന്നത ഉദ്യോഗസ്ഥന് ഓരോ കണ്‍ട്രോള്‍ റൂമിന്റെയും ചുമതല നല്‍കും. ആവശ്യത്തിന് കേന്ദ്രസേനയെ എല്ലാ സ്ഥലങ്ങളിലും വിന്യസിക്കും. അക്രമം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രാഥമിക ചുമതല ജി ല്ലാ കലക്ടര്‍മാര്‍ക്കാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റും. ടിവി, സമൂഹ മാധ്യമ ങ്ങള്‍, വെബ്കാസ്റ്റിങ്, 1950 കോള്‍ സെന്റര്‍, സി–വിജില്‍ എന്നിവ ഏറ്റവും കാര്യക്ഷ മമായി ഉപയോഗിക്കും. രാജ്യാന്തര അതിര്‍ത്തികളിലും സംസ്ഥാന അതിര്‍ത്തി കളി ലും വിശദമായ പരിശോധന ഉണ്ടാകും. ഡ്രോള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇ തിനായി ഉപയോഗിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.

You May Also Like

More From Author