ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്‌ഘാ ടന കർമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ നിർവഹിച്ചുപി ടി എ പ്രസിഡന്റ് സിന്ധു മോഹൻ അധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെ മ്പർ അനുപമ പി ആർ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പ്രോഗ്രാം ഉദ്‌ഘാടനം ചെ യ്തു. കുട്ടിവനം പദ്ധതി ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയ ലാൽ നിർവഹിച്ചുഎൻഎസ്എസ് ഡിസ്ട്രിക്ട് പ്രോഗ്രാം കോർഡിനേറ്റർ  രാഹുൽ ആർ, എൻ. എസ്.എസ് സന്ദേശം നൽകുകയും എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ  ബിനോ കെ തോമസ് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ജോസ്‌ന അന്ന ജോസ്, കെ യു അലിയാർ, സ്വാമിനാഥൻ പി കെ , അനിൽ എം ജോർജ് എന്നിവർ സംസാരിച്ചു.