മാർത്തോമ്മാ സഭയ്ക്ക് മൂന്ന് എപ്പിസ്ക്കോപ്പാമാർ കൂടി

0
99

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ  എപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് മൂന്ന് വൈദികരെ കൂടി  തിരുവല്ലയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തെരഞ്ഞെടു ത്തു.റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരെയാണ് തെരഞ്ഞെടുത്തത്.

മണ്ഡലയോഗത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീ ത്താ അധ്യക്ഷത വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീ ത്താ,  ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ് എപ്പിസ്ക്കോപ്പാ, ഡോ. എെസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോ പ്പാ, ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ, ഡോ. മാത്യൂസ് മാർ മക്കാറി യോസ് എപ്പിസ്ക്കോപ്പാ, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്ക്കോ പ്പാ, ഡോ. തോമസ്  മാർ തീത്തോസ് എപ്പിസ്ക്കോപ്പാ, സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, വികാരി ജനറാള•ാരായ റവ. കെ.വൈ. ജേക്കബ്, വെരി റവ. ഡോ. ഇൗശോ മാത്യു, റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. സി. വി. സൈമൺ, വൈദിക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്പ്, അത്മായ ട്രസ്റ്റി രാജൻ ജേക്കബ് എന്നിവർ   നേതൃത്വം നൽകി.

റവ. സാജു സി. പാപ്പച്ചൻ
കുന്നംകുളം ചെമ്മണ്ണൂർ സി. സി. പാപ്പച്ചന്റെയും സാറാമ്മയുടെയും പുത്രൻ
1969 ഏപ്രിൽ 22 നു ജനിച്ചു. 1997 ജൂൺ 20 ന് ശെമ്മശ് പട്ടവും 1997 ജൂലൈ 15 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. ആർത്താറ്റ്-കുന്നംകുളം മാർത്തോമ്മാ ഇടവകാംഗം.
കൊട്ടാരക്കര മൈലം മാർത്തോമ്മാ ഇടവക വികാരിയായി ശുശ്രൂഷ നിർവ്വഹിക്കുന്നു.
ഏലപ്പാറ, മത്തായിപ്പാറ, ചീന്തലാർ, കോലഞ്ചേരി, വാളകം, മാമല, ഗ്വാളിയർ, ഭരത്പ്പൂർ, കറുകച്ചാൽ, താനെ, വടവാതൂർ, ന്യൂയോർക്ക് സെന്റ് തോമസ് എന്നീ ഇടവകകളിൽ ശുശ്രൂഷ നിർവ്വഹിച്ചു.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ എന്നിവരുടെ സെക്രട്ടറി,  മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി സുറിയാനി അദ്ധ്യാപകൻ, സഭയുടെ ലക്ഷനറി, ലിറ്റേർജിക്കൽ കമ്മീഷൻ അംഗം, ശെമ്മാശ•ാരെ പരിശീലിപ്പിക്കുന്ന മല്പാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.ബി. എസ്. സി, ബി.ഡി, എം. എ., എം.റ്റി.എച്ച് ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

റവ. ഡോ. ജോസഫ് ഡാനിയേൽ
കൊച്ചുകോയിക്കൽ കാരംവേലിമണ്ണിൽ തോമസ് ഡാനിയേലിന്റെയും സാറാമ്മയുടെ യും പുത്രൻ.1970 ആഗസ്റ്റ് 19 നു ജനിച്ചു. 1998 ജൂൺ 19 ന് ശെമ്മശ് പട്ടവും 1998 ജൂലൈ 16 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗം.കോട്ടയം മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ആ യി ശുശ്രൂഷ നിർവ്വഹിക്കുന്നു.മൈലം, ബാംഗ്ലൂർ ബഥേൽ, ബാംഗ്ലൂർ സെന്റ് തോമസ്, സിംഗപ്പൂർ, കുമ്പനാട് ശാലേം എന്നീ ഇടവകകളിലും സ്വിറ്റ്സർലാൻഡ്, ജർമ്മനി എ ന്നീ കോൺഗ്രിഗേഷനുകളിലും ശുശ്രൂഷ നിർവ്വഹിച്ചു.

ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ ചാപ്ലയിൻ,  ബാംഗ്ലൂർ സ്റ്റുഡ ന്റ്സ് ചാപ്ലയിൻ, മാർത്തോമ്മാ തിയോളജിക്കൽ കമ്മീഷൻ, മാർത്തോമ്മാ വൈദിക സെമിനാരി ഗവേണിംഗ് ബോർഡ്, ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ സെമിനാ രി കൗൺസിൽ, ജർമ്മനിയിലെ സൊസൈറ്റി ഫോർ എക്യുമെനിക്കൽ റിസേർച്ച് അം ഗം, എഫ്, എഫ്.ആർ.ആർ സി  അദ്ധ്യാപകൻ, റിസേർച്ച് ഗൈഡ്, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജവഹർലാൽ നെഹറു മെമ്മോറിയൽ ഫണ്ട് അവാർഡ്, എം. ജി. യൂണി വേഴിസിറ്റിയിൽ നിന്നും എം. എ. ഹിസ്റ്ററിയിൽ  ഒന്നാം റാങ്ക്,  ബേൺ സർവ്വകലാശാ ലയിൽ നിന്നും ഡോക്ടറൽ ഗവേഷണത്തിന് പ്രത്യേക പുരസ്ക്കാരം എന്നിവ ലഭിച്ചി ട്ടുണ്ട്.

എക്യുമെനിസം ഇൻ പ്രാക്സിസ്, വൺ ഫാമിലി അണ്ടർ ഹെവൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.എം.എ., ബി.ഡി,  എം.റ്റി.എച്ച്, പി. എച്ച. ഡി ബിരുദങ്ങൾ കരസ്ഥമാക്കി യിട്ടുണ്ട്.

റവ. മാത്യു കെ. ചാണ്ടി
മല്ലപ്പള്ളി കിഴക്കേചെറുപാലത്തിൽ ബഹനാൻ ചാണ്ടിയുടെയും അന്നമ്മയുടെയും പുത്രൻ.1972 മെയ് 1 ന് ജനിച്ചു. 2003 ജൂൺ 19 ന് ശെമ്മാശ് പട്ടവും 2003 ജൂലൈ 31 ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. മല്ലപ്പള്ളി മാർത്തോമ്മാ ഇടവകാംഗമാണ്. സീഹോറാ ക്രിസ്ത പന്ഥി ആശ്രമാംഗമാണ്.ഇപ്പോൾ ആനപ്രാമ്പാൽ മാർത്തോമ്മാ ഇടവകയിൽ സ ഹ വികാരിയായി പ്രവർത്തിക്കുന്നു. വിശാഖപട്ടണം, ഇൻഡോർ, സീഹോറാ ഇടവക കളിൽ ശുശ്രൂഷ നിർവ്വഹിച്ചു.നോർത്ത് ഇൻഡ്യ ഇവാഞ്ചലിസ്റ്റിക് ഫെലോഷിപ്പ് വൈ സ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു. സീഹോറാ ആശ്രമം ആചാര്യ, സീഹോറാ ഇൗശോ മാർ തീമൊഥോയോസ് സെന്റർ ഫോർ ഇവാഞ്ചലിസം ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് പ്രിൻസിപ്പാൾ എന്നീ നിലകളിലും പ്രവർത്തിച്ചു.
എം.എ., ബി.ഡി., എൽ.എൽ.ബി. ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.