യുവതി മരിച്ച സംഭവത്തിൽ ഭർത്താവും  ഭർത്തൃമാതാവും  അറസ്റ്റിൽ

Estimated read time 0 min read

പട്ടാമ്പി വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) മരിച്ച സംഭവത്തിലാണ് ഭർത്താവ് ബാബുരാജിനെയും ഭർത്താവിന്റെ അമ്മ സുജാതയെയും അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിയനില യിൽ കണ്ടെത്തിയത്.

യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. കുടുംബവഴക്കും ഭർത്തൃപീഡനവുമാണ് അഞ്ജനയുടെ ആത്മഹത്യക്കിടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഭർത്താവിനെയും ഭർത്തൃമാതാവിനെയും അറ സ്റ്റു ചെയ്തത്. നേരത്തേയും ഭർത്തൃപീഡനവുമായി ബന്ധപ്പെട്ട് അഞ്ജന പോലീസിൽ പരാതിനൽകിയിരുന്നു. കുറച്ചുകാലം അഞ്ജന സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീടാണ് ചെറുകോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് പറയുന്നു. ആത്മഹത്യാ പ്രേരണ, ഭർത്തൃപീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റുചെയ്തതെ ന്ന് ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറഞ്ഞു

You May Also Like

More From Author