സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാ ഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും വികാരിയും ആർച്ച് പ്രീസ്റ്റുമായ വർഗീസ് പരിന്തിരിക്കൽ കൊടി യേറ്റിയതോടെ തുടക്കമായി.
സെപ്തംബർ 1 മുതൽ 8 വരെ തീയതികളിൽ രാവിലെ 5 ന്, 6.30 ന്, 8 ന്, 10 ന്, ഉച്ച യ്ക്ക് 12 ന്, 2 ന്, 4.30 ന്, 7 ന് എന്നീ സമയങ്ങളിൽ പരി കുർബ്ബാന  ഉണ്ടായിരിക്കുന്ന താണ്. സെപ്തംബർ 1-ാം തീയതി 4.30 ന് സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, 3-ാം തീയതി 4.30 ന് സീറോ മലബാർ മേജർ ആർ ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, 7-ാം തീയതി 4.30 ന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, 8-ാം തീയതി 4.30 ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ പരി. കുർബ്ബാന അർപ്പിച്ച് സന്ദേ ശം നൽകുന്നതാണ്. തിരുനാൾ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി വികാരി ജനറാളന്മാ രായ റവ. ഫാ. ജോസഫ് വെള്ളമറ്റം, റവ. ഫാ. കുര്യൻ താമരശ്ശേരി, റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിവധ ദിവസങ്ങളിൽ പരി. കുർബ്ബാന അർപ്പിക്കുന്ന താണ്.
സെപ്തംബർ 3-ാം തീയതി രാവിലെ 11.30 ന് കത്തീഡ്രൽ പള്ളിയിൽ നിന്നും പഴയപ ള്ളിയിലേക്ക് മരിയൻ തീർത്ഥാടനവും തുടർന്ന് മാർ ജോസ് പുളിക്കൽ സന്ദേശം നൽ കുന്നതുമാണ്. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15 ന് ജപമാല പ്രദക്ഷിണ വും 7-ാം തീയതി വൈകുന്നേരം 6 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണവും 8-ാം തീയ തി വൈകുന്നേരം 6 മണിക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
സെപ്തംബർ 1-ാം തീയതി മുതൽ 8-ാം തീയതി വരെ തിരുനാളിനോട് അനുബന്ധിച്ച് മ രിയൻ ഇന്റർ നാഷണൽ എക്സിബിഷനും ക്രമീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി പരി. മാ താവിനെക്കുറിച്ച് നൽകിയ 500 അധികം സ്വർഗ്ഗീയ വെളിപ്പെടുത്തലുകൾ, ലോകത്തി ന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരി. അമ്മയുടെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് മന സ്സിലാക്കുവാൻ മരിയൻ ദർശനങ്ങൾ, മാതാവിനെക്കുറിച്ചുള്ള സഭാപഠനങ്ങൾ, വിശു ദ്ധരുടെ വെളിപ്പെടുത്തലുകൾ എന്നിവയെല്ലാം മരിയൻ എക്സിബിഷനിൽ ക്രമീകരിച്ചി ട്ടുണ്ട്.
തിരുനാളിൽ സംബന്ധിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50,000 പേർക്ക് ഇരിക്കാവുന്ന പന്തൽ, ഭക്തജനങ്ങൾക്ക് ആവശ്യമായ അടിമ, കുമ്പസാരം, നേർച്ച കഞ്ഞി, നേർച്ചകാഴ്ചകൾ എന്നിവ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ തിരുനാൾ മാതാക്കളാണ് ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് പ്രസുദേന്തി ആകാൻ ആഗ്രഹിക്കുന്ന മാതാക്കൾക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരുനാളിന്റെ വിജയത്തിന് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ. ഫാ. വർഗീസ് പരിന്തിരിക്കൽ, റവ, ഫാ. ഇമ്മാനുവേൽ മങ്കന്താനം, റവ. ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, റവ. ഫാ. ജെയിംസ് മുളഞ്ഞനാനിക്കൽ, കൈക്കാരന്മാരായ കെ.സി. ഡാമിനിക് കരിപ്പാപ്പറമ്പിൽ, അബ്രാഹം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, റ്റി.സി. ചാക്കോ വാവലുമാക്കൽ, തിരുനാൾ കൺവീനർ മാത്തച്ചൻ മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.