മലയാള സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്

Estimated read time 1 min read

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡ സ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നി ന്നാ ണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോ സ്റ്റ്.175.50 കോടിയായിരുന്നു 2018ന്റെ ആ​ഗോള കളക്ഷൻ.

മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ്. റി ലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡ് നേട്ടം സ്വന്തമാ ക്കിയത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം സൂപ്പർഹിറ്റായതാണ് വമ്പൻ കള ക്ഷൻ നേടാൻ കാരണമായത്.ചിദംബരം സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാ ണ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ല ഭിച്ചത്. കേരളത്തിൽ നിന്നു മാത്രം 50 കോടി കലക്‌ഷൻ ചിത്രം നേടിയിരുന്നു.

തമിഴ്നാട്ടിൽ നിന്നും 40 കോടിയാണ് സിനിമ വാരിയത്. കർണാടകയിൽ നിന്നും ചി ത്രം എട്ട് കോടി കളക്‌ട് ചെയ്തു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറ മ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ചത്.

You May Also Like

More From Author