കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ പ്രവേശനോത്സവം നടന്നു

Estimated read time 0 min read

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച നടന്നു. ഉച്ച കഴിഞ്ഞ് 1:00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ സ്വാഗതം ആശംസിച്ചു. സ്കൂൾ അസി. മാനേജർ റവ.ഫാ. മാർട്ടിൻ എരുവേലികുന്നേൽ അധ്യക്ഷ വഹിച്ച യോഗത്തിന് പി.ടി.എ പ്രസിഡൻ്റ്  സെബാസ്റ്റ്യൻ ജോസഫ് ആശംസകൾ നേർന്നു. പുതിയതായി സ്കൂളിൽ എ ത്തിയ കുട്ടികളെ മധുരം നല്കി സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടന്നു.

You May Also Like

More From Author

+ There are no comments

Add yours