തത്സമയം ചിത്രങ്ങൾ വരച്ച് മുപ്പതിലേറെ ചിത്രകാരന്മാരുടെ ചിത്രകലാ പഠന ക്യാമ്പ്

Estimated read time 0 min read

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ്, ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതിലേറെ ചിത്രകാരന്മാർ തത്സമയം ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ക്യാമ്പ് വേറിട്ടതായി.  സ്‌കൂൾഹാളിലാണ് ക്യാമ്പ് നടത്തിയത്.

കേരളത്തിലെ വാരികകളിൽ നോവലുകൾക്ക് ചിത്രം വരയ്ക്കുന്ന മോഹൻ മണിമല, എൻ.ജി.സുരേഷ്‌കുമാർ എന്നിവരുടെ ആമുഖപ്രഭാഷണത്തോടെയാണ് ക്യാ മ്പ് തുടങ്ങിയത്. എസ്.ഐ.യും പോലീസ് സേനയ്ക്ക് പ്രതികളെ കണ്ടെത്താൻ രേഖാചിത്രം തയ്യാറാക്കുന്നതിൽ വിദഗ്ധനുമായ രാജേഷ് മണിമല, അന്താരാഷ്ട്ര ചിത്ര പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ജലച്ചായ ചിത്രകാരൻ ധനേഷ് ജി.നായർ, ജയ് പി.ഈശ്വർ, പ്രിയ ശ്രീലത തുടങ്ങി മുപ്പതിലേറെപ്പേരാണ് വിദ്യാർഥികൾക്കു മുൻ പിൽ തങ്ങളുടെ ഭാവനയിലെ ചിത്രങ്ങൾ വരയ്ക്കുകയും വിശദീകരണം നൽകുകയും ചെയ്തത്.

പങ്കെടുത്ത ചിത്രകാരന്മാരെല്ലാം ക്യാൻവാസിൽ ചിത്രരചന നടത്തി. കുട്ടികളും രചനയിൽ പങ്കെടുത്തു. ഇവർ തയ്യാറാക്കിയ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ച് അർ ഹരായ കുട്ടികൾക്ക് സഹായധനം നൽകുന്നതിനായി വിനിയോഗിക്കും. സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, എസ്.എം.സി.ചെയർമാൻ പി.ജി.ജനീവ്, പി.ടി.എ. പ്രസിഡന്റ് രാധിക ഷിബു, സലാഹുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours