അമൽജ്യോതിയും കെഎംഎംഎല്ലുമായി ധാരണാപത്രം ഒപ്പുവച്ചു

Estimated read time 1 min read

സാങ്കേതിക മേഖലകളിൽ നൂതനാശയങ്ങളും സംവിധാനങ്ങളും കണ്ടെത്തുന്ന കാ ഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും (ഓട്ടോണമസ്), കേരളത്തി ലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലും (കേരള മിനറൽസ് ആൻ ഡ് മെറ്റൽസ് ലിമിറ്റഡ്) വ്യവസായ-അക്കാദമിക് മേഖലകളിലെ ഇടപെടലുകൾ പ്രോ ത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധാരണാപത്രം ഒപ്പുവച്ചു. കെഎംഎംഎൽ ഉന്ന തതല ഉദ്യോഗസ്ഥ പ്രതിനിധി എം. യു. വിജയകുമാറും, കോളേജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഗവേഷണം, നൈപുണ്യ വികസനം എന്നിവയിലുള്ള സഹകരണ സംരംഭങ്ങൾ ആരം ഭിക്കുന്നതിലൂടെ രണ്ട് സ്ഥാപനങ്ങളുടെയും വളർച്ചയിൽ ഊന്നിയതാണ് ധാരണാപത്ര ത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അമൽജ്യോതിയിലെ വിദ്യാർത്ഥികൾക്കും ഗവേഷക ർക്കും ഈ ധാരണാപത്രം വഴി, കെഎംഎംഎല്ലിലെ വിദഗ്ധരുടെ കീഴിൽ വ്യാവസായി ക പരിശീലനവും പ്രോജക്ടുകൾ ഏറ്റെടുക്കാനും പരസ്പര ആനുകൂല്യങ്ങളോടെ ഗവേഷ ണസൗകര്യങ്ങൾ ലഭ്യമാക്കാനും കഴിയും. ഗവേഷണ സംരംഭങ്ങൾ, നൈപുണ്യ വിക സന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അമൽ ജ്യോതിയിലെ സൗകര്യങ്ങൾ ഉപയോ ഗപ്പെടുത്താൻ കെഎംഎംഎല്ലിനും സാധിക്കും. തുടക്കത്തിൽ അഞ്ച് വർഷത്തേക്ക് ഒപ്പുവെച്ചിട്ടുള്ള ഈ ധാരണപത്രത്തിലൂടെ രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ അക്കാ ദമി ക്, വ്യവസായ, ഗവേഷണമേഖലകളിലെ ഉന്നമന പ്രവർത്തനങ്ങളിൽ പരസ്പരം സജീവ മായി സഹകരിക്കും.

കെഎംഎംഎല്ലിൽ നിന്നും, മിനറൽ സെപ്പറേഷൻ വകുപ്പ് മേധാവി ടി. കാർത്തികേ  യൻ, ഡെപ്യൂട്ടി മാനേജർ ഓഫ് മൈൻസ് ടി.ജ്യോതിപ്രഭ, അസിസ്റ്റൻറ് സൈൻറിഫിക് ഓഫീസർ പി. പീയൂഷ് എന്നിവരും അമൽജ്യോതി കോളേജ് ഡയറക്ടർ ഇസഡ് വി. ലാ കപ്പറമ്പിൽ, പ്രിൻസിപ്പാൾ ഡോ.ലില്ലിക്കുട്ടി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് കോർഡിനേ റ്റർ ഫാ. ജിൻസ് അറയ്ക്കപ്പറമ്പിൽ, കെമിക്കൽ എൻജിനിയറിങ് വകുപ്പ് മേധാവി ഡോ.പി. കെ ജയശ്രീ, പ്രൊഫ ഡോ. ഡേവിഡ്. കെ. ഡാനിയൽ, അസിസ്റ്റൻറ് പ്രൊഫെ സർ ഡോ വിഷ്ണു എം, അസി. പ്രൊഫ. റിജിൻ എം. ടോം എന്നിവരും ചടങ്ങിൽ സന്നി ഹിതരായിരുന്നു.

You May Also Like

More From Author