പതിനേഴു വർഷമായി അസൗകര്യങ്ങളുടെ നടുവിൽ വാടക കെട്ടിടങ്ങളിലായി മാറി മാറി കഴിഞ്ഞിരുന്ന മണിമല ഹോമിയോ ആശുപത്രിക്ക് സ്വന്തമായി മന്ദിരം. ഗവ . ചീഫ് വിപ്പ് ഡോ: എൻ ജയരാജിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അറുപത് ലക്ഷം രൂപ ചെലവിൽ ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിട്ടുള്ള ബഹുനില മന്ദിരം ഡിസംബർ 22 ന് വൈകുന്നേരം 4.30 ന് പൊതുജനങ്ങൾക്കായി ഡോ.എൻ ജയരാജ് തുറന്നു നൽകും. ചടങ്ങിൽ മണിമല പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പി സൈമൺ അധ്യക്ഷനാകും.
2006 ൽ അനുവദിക്കപ്പെട്ട ഈ ആശുപത്രി തുടക്കത്തിൽ കൂവക്കാവ് ഗവ: ഹൈസ്കൂളി ന്റെ പഴയ കെട്ടിടത്തിലും പിന്നീട് നീണ്ട 18 വർഷക്കാലം വളരെ പരിമിതമായ സൗ കര്യങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു വരികയായിരുന്നു.ആ ശുപത്രി വികസന സമിതിയംഗവും സാമൂഹ്യപ്രവർത്തകനുമായ എം.ഡി. ഉണ്ണിത്താൻ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് .