ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്ര ൽ എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശാന്തിദൂത് 2k23ൽ ക്രിസ്മസ് ഗ്രാമങ്ങൾ വ്യഴാഴ്ച ഉണരും. മഹാജൂബിലി ഹാളിൽ നടക്കുന്ന ക്രിസ്മസ് ഗ്രാമം വ്യഴാഴ്ച വൈകുന്നേരം ആറിന് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും.

ഭക്ഷണപദാർഥങ്ങൾ, കേക്ക് മേള, വിവിധയിനം ചെടികൾ, അച്ചാറുകൾ, തേൻ – തേ ൻ ഉത്പന്നങ്ങൾ, വിവിധതരം പച്ചക്കറി തൈകൾ, ക്രിസ്മസ് മാറ്റുകൾ, അലങ്കാര മത്സ്യ ങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ ഇരുപതോളം സ്റ്റാളുകളുടെ ഒരുക്കങ്ങൾ പൂർത്തി യായതായി കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ അറിയിച്ചു. രാത്രി ഏഴിന് ധ്രുവ് ബാന്‍റും നാദം കലാസമിതിയും ചേർന്ന് അവതരിപ്പി ക്കുന്ന ചെണ്ട – വയലിൻ ഫ്യൂഷൻ നടക്കും.