മുണ്ടക്കയം പഞ്ചായത്ത് രണ്ടാം വാർഡിലെ ചെളിക്കുഴിയിൽ പുതുതായി നിർമ്മിച്ച അംഗനവാടി കെട്ടിടം  പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി വി അനിൽകുമാർ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് ഷീല ഡോമിനി ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിജി ഷാജി, സുലോചന സുരേഷ്, ഐസി ഡി എസ് സൂപ്പർവൈസർ നീതു ജോർജ്എന്നിവർ സംസാരിച്ചു.