മാംസാവിഷ്ടങ്ങൾ റോഡരികിൽ തള്ളിയ നിലയിൽ. കൊല്ലം – തേനി ദേശീയപാത യി ൽ ചേപ്പുംപാറ വളവിലാണ് മൃഗങ്ങളുടെ മാംസാവിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്. മാലി ന്യങ്ങളുടെ ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് കാൽനടയാത്രക്കാർ പോകുന്നത്. ബ സുകളിൽ പോകുന്പോഴും വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇവിടെ കാടു പിടിച്ച് കിടക്കുന്നതിനാൽ രാത്രി കാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്.  മാസ്ക് ഉൾപ്പെടെയുള്ള നിരവധി മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി ഇവിടെ തള്ളിയിരിക്കുന്ന ത്. നിലവിൽ ഒരു മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് ചേപ്പുംപാറ വളവ്.

കഴിഞ്ഞ ദിവസങ്ങളിൽ കുന്നുംഭാഗത്തും റോഡരികിൽ മാലിന്യങ്ങൾ തള്ളിയിരു ന്നു. മൃഗങ്ങളുടെ മാംസാവിഷ്ടങ്ങൾ ആയതിനാൽ തെരുവ് നായ്ക്കൾ മാലിന്യങ്ങളെ ല്ലാം റോഡിലൂടെ വലിച്ചുകൊണ്ട് നടക്കുന്ന സ്ഥിതിയായിരുന്നു. മാലിന്യങ്ങൾ നിക്ഷേ പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കമെന്ന് അധികൃതർ പറയുമെങ്കിലും ഒ രു നടപടിയും സ്വീകരിക്കാത്തതിനാലാണ് വീണ്ടും മാലിന്യങ്ങൾ തള്ളുന്നതെന്ന് നാ ട്ടുകാർ ആരോപിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ച വ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്.  മാലിന്യങ്ങൾ നിക്ഷേപിക്കുന്നവ ർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യ പ്പെ ട്ടു