രണ്ട് ദിവസമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നട ന്ന ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പിന് സമാപനമായി.ആർട്ടിഫിഷൽ  ഇന്റലിജൻ സ്  പ്രവർത്തനങ്ങള്‍ 2ഡി, 3 ഡി ആനിമേഷന്‍ നിർമ്മാണം എന്നിവയിൽ കുട്ടികൾ ക്ക് വിശദമായ പരിശീലനം നൽകി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനി മേഷൻ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായിരുന്നു ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് ഉപജില്ല ക്യാമ്പിലെ പ്രത്യേകതകൾ.  ആദ്യമായി ഈ വര്‍ഷം മുതലാണ് എ .ഐ. ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂ ൺസ് സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് അനിമേഷന്‍ സിനിമകള്‍ തയ്യാറാക്കി, കെഡി യെൻ ലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അ നി മേഷൻ സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷൻ ടൈറ്റില്‍ തയാ റാ ക്കൽ എന്നീ പ്രവര്‍ത്തനങ്ങൾ പരിശീലിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ പിക്റ്റോ ബ്ലാക്ക് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, നിർമ്മിതബുദ്ധി, റോ ബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി. പൂർണമായും സ്വതന്ത്ര സോഫ്റ്റവെയർ ഉപയോഗപ്പെടു ത്തിയാ ണ് ക്യാമ്പിലെ മൊഡ്യൂള്‍ പരിശീലിപ്പിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ്  പ്രോഗ്രാ മിംഗ് വിഭാഗത്തിലെ  പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്.

ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവര്‍ത്തിച്ച് വരുന്ന 143 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 4217 അംഗങ്ങളാണുള്ളത്. സെപ്റ്റംബര്‍ മാസത്തിൽ നടന്ന  സ്കൂള്‍തല ക്യാമ്പുകളിൽ നിന്നും പ്രവ‍ർത്തന മികവിന്റെയടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 1015 കുട്ടികളാണ്  ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്  കൈറ്റ് തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം  നേടിയ കൈറ്റ് മാസ്റ്റർ ട്രെയ്നർമാരും, കൈറ്റ് മാസ്റ്റർമാരും, കൈറ്റ് മിസ്ട്രസ് മാരും, സ്കൂള്‍ ഐ ടി കോ-ഓർഡിനേറ്റർമാരും  ആയിരുന്നു. സബ്ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.