മുരിക്കും വയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ കോട്ടയം ജില്ലാ എസ് എസ് കെ യുടെയും  വി എച്ച് എസ് ഇ കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ
 സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൂന്നു ദിവസങ്ങളിലായി നടത്തി വ ന്ന സഹവാസ ക്യാമ്പ് – ലൈഫ് 2023 സമാപിച്ചു. സമാപന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് കെ ടി സനൽ അധ്യക്ഷനായി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
മൂന്നുദിവസമായി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം പികെ പ്രദീപ് നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെഎൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ഡിപിസി പ്രസാദ് കെ ജെ, കോട്ടയം എസ്എസ്കെ സിപിഒ സന്ദീപ് കൃഷ്ണൻ കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാട്ട്, എസ്എംസി ചെയർമാൻ പിബി രാധാകൃഷ്ണൻ, വിഎച്ച്എസ്ഇ പ്രി ൻസിപ്പാൾ പി.എസ് സുരേഷ് ഗോപാൽ, അധ്യാപകരായ എംപി രാജേഷ്,ബി സുരേഷ് കുമാർ,  കരിയർ ഗൈഡൻസ് മാസ്റ്റർ രേഖാ മോൾ പി ആർ എന്നിവർ സംസാരിച്ചു.