രണ്ടു കോടിയിലേറെ രൂപ ചെലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർ മ്മിച്ച മൂന്ന് ലാമിനാർ ഓപ്പറേഷൻ തീയേറ്ററുകളും ഒരു കോടിയിലേറെ രൂപ ചിലവിൽ നിർമ്മിച്ച പ്രസവവാർഡും ഫെബ്രുവരി മൂന്നിന് പകൽ 12.30ന് മന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യുമെന്നു് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് മണി വാർ ത്താ സമ്മേളനത്തിൽ അറിയിച്ചു.

ആശുപത്രി വളപ്പിൽ പുതുതായി പണി തീർത്ത ആധുനിക സംവിധാനങ്ങടങ്ങിയ ഐസേ ലേസൻവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി ആറിന്ഓൺ ലൈനിലൂടെ ഉൽഘാടനം ചെയ്യുമെന്നും മുകേഷ് പറഞ്ഞു.ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് അധ്യക്ഷനാകും. ആൻറ്റോ ആൻറ്റണി എംപി മുഖ്യപ്രഭാഷണം നടത്തും.എൻ എച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എസ് ശ്രീകുമാർ പദ്ധതിയെ കുറിച്ച് വിശദീക രിക്കും.ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ: നിഷ കെ മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ എസ് പിള്ള, ഷാജി പാമ്പൂരി ,പി എം ജോൺ, ലതാ ഷാജ ൻ, ബി രവിന്ദരൻ നായർ, മിനി സേതുനാഥ്, ആൻറ്റണി മാർട്ടിൻ ജോസഫ് എന്നിവർ വാർ ത്താ സമ്മേളനത്തിൽ പങ്കെടുത്തു.