മോഷണ കുറ്റം ആരോപിച്ച് യുവാവിനു പോലീസ് മർദ്ദനം : അവശനിലയിൽ യുവാവ് ആശുപത്രിയിൽ

Estimated read time 0 min read

മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വേലനിലം സ്വദേശി അ ഫ്സൽ പാലക്കുന്നേൽ എന്ന യുവാവിനെ സ്ഥാപനത്തിൽ നടന്ന മോഷണത്തിനു പരാ തി കൊടുക്കാം എന്നു പറഞ്ഞ് സ്ഥാപന ഉടമ എംബ്ബസ്സി ഷാജഹാൻ മുണ്ടക്കയം പോലീ സ് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 9 മണിയോടെ കൂട്ടിക്കൊണ്ട് പോവുകയും സ്റ്റേഷ നിൽ ചെന്നപ്പോൾ അഫ്സലാണ് മോഷണം നടത്തിയതെന്ന് പോലീസിനെ ധരിപ്പിക്കുക യും തനിക്ക് മോഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അഫ്സലിനെ രാവിലെ 9 മ ണി മുതൽ വൈകിട്ട് 5.45 വരെ അന്യായമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞു വെക്കു കയും പോലീസ് സ്റ്റേഷന് പിൻഭാഗത്തെ സിസി ടിവി ക്യാമറ ഇല്ലാത്ത മുറിയിൽ കൊ ണ്ടുപോയി വസ്ത്രമില്ലാതെ നിർത്തി പോലീസുകാർ ക്രൂരമായി മർദ്ദിക്കുകയും അവ ശനിലയിലായ അഫ്സലിനെ ഭീഷണിപ്പെടുത്തി ജനുവരി എട്ടാം തീയതി 2 ലക്ഷം രൂപ തന്നുകൊള്ളാം എന്ന് സ്റ്റേഷനിൽ എഴുതി വെപ്പിച്ച് വിട്ടയച്ചു. അവശനിലയിൽ വീട്ടി ൽ എത്തിയ അഫ്സൽ മർദ്ദന കാര്യങ്ങൾ ആശാവർക്കറായ മാതാവിനെയും പിതാവി നെയും അറിയിക്കുകയും അവർ പഞ്ചായത്ത്‌ മെമ്പറെയും കൂട്ടി അഫ്സലിനെ മുണ്ടക്ക യത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധയിൽ മർദ്ദനത്തിൽ അഫ്സലി ന്റെ നട്ടെല്ലിന് ക്ഷതം ഏറ്റിറ്റുള്ളതായി ഡോക്ടർമാർ അറിയിച്ചു. അഡ്മിറ്റാക്കി തുടർ പരിശോധനകൾ നടന്നു വരുന്നു.

You May Also Like

More From Author