ഹൃദ് രോഗിയായ കാഞ്ഞിരപ്പള്ളി പാറമട ഭാഗത്ത് വെട്ടിയാക്കൽ ലീലാമ്മ രാജപ്പനും രണ്ടു വർഷത്തോളമായി സ്ട്രോക്ക് വന്ന് അരക്ക് താഴെ തളർന്നിരിക്കുന്ന മകൻ സജി യും കഴിഞ്ഞു വന്നിരുന്നത് ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു. സജിയുടെ ഭാര്യ ബിന്ദുവും രണ്ടു മക്കളുമടക്കം കഴിഞ്ഞു വന്നത് ഇ വീട്ടിലാണ്.സജിയുടെ ഭാര്യ ബിന്ദു ജോലി  ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
തുടർന്ന് സംഭവം ശ്രദ്ധയിൽപെട്ട വാർഡ് അംഗം മഞ്ജു മാത്യു ലൈഫ് ഭവന പദ്ധതി യിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം തുടങ്ങിയത്. പ്രതേശത്തെ ഹരിത ഗിരി അസോ സിയേഷനും ഇതോടെ പദ്ധതിയിൽ ഒപ്പം ചേർന്ന് ഇവർക്ക്  585 സ്ക്വയർ ഫീറ്റിൽ വീ ട് നിർമ്മാണം പൂർത്തികരിക്കുകയായിരുന്നു. ഇ സമയം 6 മാസത്തോളം 4000 രൂപ വാ ടകക്ക് ഇവരെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
2 ബെഡ്റും, ഹാൾ, കിച്ചൻ, ബാത്ത്റൂം എനിവ ഉൾപ്പെടെ 8 ലക്ഷത്തോളം രൂപ ചെല വിട്ടാണ് വീട് നിർമ്മിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ 4 ലക്ഷവും ഹരിതഗിരിഅസോ സിയേഷൻ 4 ലക്ഷവും ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിന്റെ ഉ ദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ നിർവഹിച്ചു.
വാർഡ് അംഗം മഞ്ജു മാത്യു അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോ  ളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ വി.പി രാജൻ, ബിജു പത്യാല, ഹരിത ഗിരി സെക്രട്ടറി ജോജി കോഴിമല, കൺവീനർ സണ്ണി നന്നാoകുഴി, സ്കറിയാച്ചൻ ഞാവള്ളി, തോമസുകുട്ടി ഞളത്തുവയലിൽ, റെജി കൊച്ചു കരിപാപറമ്പിൽ, ഫാ.സ്റ്റീഫൻ C തടത്തിൽ എന്നിവർ സംസാരിച്ചു.