ഇടക്കുന്നം സിഎസ്ഐ പ്രദേശത്ത് മോഷണം പതിവാകുന്നു

Estimated read time 0 min read

ഇടക്കുന്നം സി.എസ്.ഐ. ഭാഗത്ത് മോഷണം പതിവാകുന്നതായി പരാതി. വളർത്തു മൃഗങ്ങളായ ആട്, കോഴി വീടുകളിലും പരിസരത്തും സൂക്ഷിച്ചിരിയ്ക്കുന്ന അരി ഉൾ പ്പെടെയുള്ള വസ്തുക്കൾ എന്നിവയാണ് പതിവായി മോഷണം പോകുന്നത്. വെള്ളിയാ ഴ്ച്ച പുലർച്ചെ സംശയകരമായ നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തട ഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.

എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ മോഷ്ടാവല്ലെന്ന് തിരിച്ചറിഞ്ഞ് പോലീസ് വിട്ടയ ച്ചു. മോഷണം പതിവായതോടെ നാട്ടുകാർ ഈ ഭാഗത്ത് പോലീസ് പെട്രൊളിങ് ഏർ പ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു. നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ച് പ്രദേശത്ത് കാവൽ നിൽക്കുന്നുണ്ട്.

You May Also Like

More From Author