മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുളള ‘മാലി ന്യ മുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര് 2 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പരിപാടികള് സംഘടിപ്പിച്ചു. പരി പാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് ഓഫീസ് കോമ്പൌണ്ടും പരിസരവും ശു ചീകരിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്വ്വഹിച്ചു.മാ ലിന്യമുക്ത നവകേരളത്തിനായുളള പ്രതിഞ്ജ പ്രസിഡന്റ് ചൊല്ലി കൊടുക്കുകയും ചെയ്തു.
ഡിസംബര്‍ 31 നകം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങ ളും മാലിന്യമുക്തമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്്റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് പ ഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കകുഴി, രത്നമ്മ രവീന്ദ്രന്‍, ജോ. ബി.ഡി.ഒ. റ്റി.ഇ. സിയാദ്, എക്സ്റ്റന്ഷനന്‍ ഓഫീസര് രതീഷ് പി.ആര്‍, ബ്ലോക്ക് ഓഫീസ് ജീവനക്കാര്‍, എം.പി.കെ.ബി.വൈ ഏജന്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധപ്രവര്ത്ത കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

More From Author