വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും

Estimated read time 1 min read

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് വാർഷികവും, തെരഞ്ഞെടുപ്പും, കുടുംബ സംഗമവും നടത്തി. യൂണിറ്റ് പ്രസിഡണ്ട്  ജോ ജോ പാമ്പാടത്ത് അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി ഉൽഘടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി  സിബി തോമസ് ചെത്തിമറ്റത്തിൽ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. ഈസാ പള്ളിത്തടത്തിൽ സ്വാഗതം പറഞ്ഞു

വ്യാപാരി വ്യവസായികുടുംബത്തിൽനിന്നും പഞ്ചായത്ത് പ്രസിഡന്റായ ശ്രീജാ ഷൈനെ ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് റൂബി ജോൺ മാത്യുവും, യൂണിറ്റിന്റെ പ്രാരംമ്പകാലം മുതൽ സജീവപ്രവർത്തകനായ P.K പ്രസന്നൻ പറയിലിനെ ജില്ലാ പ്രസിഡന്റും പൊന്നാട അണിയിച്ച് ആദരിച്ചു.

വ്യാപാരികളുടെ കുടുംബത്തിൽ നിന്നും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് St. ജോർജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ രാജേഷ് പുല്ല ന്തനാൽ വിതരണം ചെയ്തു. യൂണീറ്റിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ച് വേർപെട്ടുപോയ ജോസ് ജോസഫ് അറക്കപ്പറമ്പിലിന്റെ ഫോട്ടോ അനാശ്ചാദനം സംസ്ഥാന കമ്മിറ്റിയംഗം R. C നായർ നിർവഹിച്ചു. നറുക്കെടുപ്പ് സമ്മാനങ്ങൾ താലൂക്ക് സെക്രട്ടറി T. S റഷീദ് വിതരണം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ മുഖ്യവരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ, രക്ഷാധികാരിയായി P. K പ്രസന്നൻ, പ്രസന്നൻ പാറ യിൽ, പ്രസിഡന്റ് ജോജോ പാമ്പാടത്ത്, ജനറൽ സെക്രട്ടറി സിബി തോമസ് ചെത്തിമറ്റത്തിൽ , ട്രെഷർ ഹരീഷ് കടുവാമാക്കൽ, വൈസ് പ്രസിഡന്റ് ജോസ് മാക്ക ൽ, സെക്രട്ടറിമാരായി ഈസാ പള്ളിത്തടത്തിൽ, വിനോദ് തട്ടുപുരയ്ക്കൽ, ജില്ലാകൗൺസിൽ മെമ്പർമാരായി ജോസ് ചേറ്റുകുഴിയിൽ, ഷൈൻ കുമാർ കുമാരമം ഗ ലം, എക്സിക്യൂട്ടീവ് കമ്മിറ്റിയoഗങ്ങളായി ബിജു കുഴപ്പാലപറമ്പിൽ, വിനീത് കട്ടത്തറ, ജേക്കബ് ചെറിയാൻ ആറ്റിങ്ങൽ, സുനി കൊച്ചുവീട്ടിൽ, റോബിൻ മുല്ലമംഗലം, റഷി പാറയിൽ എന്നിവരെ തിരഞ്ഞെടുത്തു.

You May Also Like

More From Author

+ There are no comments

Add yours