ഓസ്ട്രേലിക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്. വാലറ്റത്ത് കുൽദീപ് യാദവും മുഹമ്മദ് സിറാജും നടത്തിയ ചെറിയ പോരാട്ടമാണ് സ്കോർ 240 ൽ എത്തിച്ചത്. യാദവ് 10 റൺസും സിറാജ് 9 റൺസും എടുത്തു.

തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ടീമിനു തിരിച്ചു വരാനായില്ലെന്നു തെളിയിക്കുന്ന തായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയും ( 54), കെ. രാഹുലും ( 66) മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മ 47 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍(4), ശ്രേയസ് അയ്യര്‍(4), രവിന്ദ്ര ജഡേജ (9), മുഹമ്മദ് ഷമി ( 6), ജസ്പ്രിത് ബുംമ്ര(1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. മിച്ചര്‍ സ്റ്റാര്‍ക് മൂന്നും കമ്മിന്‍സ് രണ്ടും വിക്കറ്റുകള്‍ നേടി. ഹേസ്‌ല്‍വുഡ്, മാക്സ്‌വെല്‍, സാംബ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

ഷമിയും ബുംറയും പുറത്ത് ഇന്ത്യ, നിലവിൽ 217 ന് എട്ട് എന്ന നിലയിൽ. ഷമി 6 റൺസെടുത്തപോൾ ബുംമ്ര 1 റൺസിന് പുറത്തായി. നേരത്തെ 66 റൺസുമായി സ്റ്റാർ ക്കിന്റെ ബോളിങ്ങിൽ ഹെയ്ൽ സ്വുഡിന് ക്യാച്ച് നൽകിയാണ് രാഹുൽ പുറത്തായ ത്. 41 ഓവറിലാണ് 200 പിന്നിട്ടത്. കെ.എൽ രാഹുലും സൂര്യകുമാർ യാദവുമാണ് ക്രീസിൽ. രാഹുൽ 66 റൺസും യാദവ് 9 റൺസുമായി ബാറ്റിങ് തുടരുന്നു.

5 ന് 176 ഇന്ത്യയുടെ ഒരു വിക്കറ്റ് കൂടി വീണു. 9 റൺസുമായി ജഡേജയാണ് പുറത്താ യത് . ഹേസ്ൽ വുഡിനാണ് വിക്കറ്റ് .രോഹിത് (47), ഗിൽ (4), കോഹ്‌ലി (54), അയ്യർ (4), ജഡേജ (9) എന്നിവരാണ് പുറത്തായത്.

63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ‌ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേ ക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറ ത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലി നെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്.അഞ്ചാം ഓവറിൽ  സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മട ങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽ കിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു

3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേ ക്ക് ഇന്ത്യ വീണു. കെ.എൽ.രാഹുലിനൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസിൽ. 30–ാം ഓവറിൽ ഇരുവരും ചേർന്ന് സ്കോർ 150 കടത്തി. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്.