ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിലുള്ള എസ്.സി/എസ്.റ്റി, കോളനി സന്ദർശിക്കുകയും പരാതി പരിഹാര അദാലത്ത് നടത്തുകയും ചെ യ്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിൽ നട ത്തിയ അദാലത്തിൽ എസ്.സി/എസ്.റ്റി, കോളനിയിലെ നിവാസികളുടെ പരാതികൾ കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
കുട്ടികൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും, മാതാപിതാക്കൾ ഇവരുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും, മദ്യം, മയക്കുമരു ന്ന്, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവയിൽ നിന്നും കുട്ടികൾ കൂ ടുതൽ ജാഗ്രത പാലിക്കണമെന്നും എസ്. പി പറഞ്ഞു. ചടങ്ങിൽ എരുത്വാപുഴ കോള നി ഊരു മൂപ്പൻ ഗോപി, മെമ്പർ മറിയാമ്മ ജോസഫ്, എസ്.റ്റി പ്രമോട്ടർ രമ്യ, കാഞ്ഞി രപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്. എച്ച്.ഓ ബിജു ഇ.ഡി, കൂടാതെ കോളനി നിവാസികളായ അമ്പതോളം പേരും പങ്കെടുത്തു.