കർഷകരെ ദ്രോഹിച്ച സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതും: മുൻ എംപി ജോയ് എബ്രഹാം

Estimated read time 1 min read

പൂഞ്ഞാർ: യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണിയുടെ പൂഞ്ഞാർ ബ്ലോക്ക് പ ര്യടനം വഴിക്കടവിൽ നിന്നും ആരംഭിച്ചു. പൂഞ്ഞാർ ബ്ലോക്ക് പര്യടനം മുൻ എംപി ജോ യ് എബ്രഹാം ഉദ്ഘാടനം ചെയ്തു. റബ്ബർ കർഷകർക്ക് വേണ്ടി യാതൊന്നും ചെയ്യാത്ത ഗ വൺമെന്റുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നും, വില തകർച്ചയും, സബ്സി ഡി വെട്ടിക്കുറച്ചും,വന്യമൃഗ ശല്യം മൂലവും കൃഷിക്കാർ കഷ്ടതകൾ അനുഭവിക്കുന്ന ത് എന്നും പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയ് എബ്രഹാം പറഞ്ഞു.

ഇന്ത്യ മുന്നണി അധികാരത്തിലേറിയാൽ കർഷകരെ സഹായിക്കുമെന്നും അതിനാ യി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു. ഇന്ത്യൻ പാർലമെന്റിലെ കർഷകരുടെ ശബ്ദമാണ് ആന്റോ ആ ന്റണി എന്നും അദ്ദേഹം ഓർമിപ്പിച്ചു. സാധാരണക്കാർക്കും കർഷകർക്കും വേണ്ടിയാ ണ് കഴിഞ്ഞ 15 വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ളത് എന്ന് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി പറഞ്ഞു. കർഷകർക്കായി എക്കാലവും നിലകൊള്ളും അന്നും അ ദ്ദേഹം കൂട്ടിച്ചേർത്തു. വിവേകത്തോടെ ഈ തെരഞ്ഞെടുപ്പിനെ നാം നേരിടണം, ഇനി യൊരു തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ആധിപ ത്യ മതേതര മനസ്സുകൾ യുഡിഎഫിനോടൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യ ർത്ഥിച്ചു.

യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. മജു പുളിക്കൽ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ, വി.ജെ ജോസ്, സതീഷ് കുമാർ, കെ സി ജെയിംസ്, തോമസുകുട്ടി മൂന്നാനിപള്ളി, പയസ് കവളമാക്കൽ, ഹരി മണ്ണുമ ഠം, അസീസ് പത്താഴപ്പടി, ജോർജ് ജേക്കബ്, എ.ജെ ജോർജ്, ടി.ഡി ജോർജ്, ബിനോയ് ജോസഫ്, ഓമന ഗോപാലൻ, ബേബി മുത്തനാട്ട്, ജയറാണി തോമസുകുട്ടി, പി മുരുക ൻ, സിറിൽ റോയ്, റെജി ജി എസ്, ജെസ്സിൻ മേക്കാട്ട്, ഡോ. തോമസ് പുളിക്കൻ, വർ ക്കിച്ചൻ വയമ്പത്തനാൽ,ടോമി മാടപ്പള്ളി, റിജോ കാഞ്ഞമല, ടോം കുന്നക്കാട് എന്നി വർ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻറണിക വേണ്ടി വോട്ട് അഭ്യർത്ഥിച്ചു.

വഴിക്കടവ് നിന്നും ആരംഭിച്ച പര്യടനം തീക്കോയി, വെയിൽകാണാംപാറ, തിടനാട് ടൗൺ, ചേന്നാട് അമ്പലംഭാഗം, നെല്ലിക്കച്ചാൽ, പൂഞ്ഞാർ ടൗൺ, അനക്കുഴി, പറത്താ നം വഴി ഏന്തയാർ ടൗണിൽ അവസാനിച്ചു. സമാപന സമ്മേളനം ഡിസിസി പ്രസിഡ ൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

You May Also Like

More From Author