വീട് കുത്തിതുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഏലപ്പാറ കിഴക്കേകര വീട്ടിൽ സജു.വി (43)യാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ഒക്ടോബർ മാസം ചിറക്കട വ് സ്വദേശിനിയായ വീട്ടമ്മയുടെ വീട് കുത്തിത്തുറന്ന് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. വീട്ടമ്മയും കു ടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമോതിരവും, കമ്മലും, ഡയമണ്ട് ലോക്കറ്റും, പ ണവുമാണ് ഇയാള്‍ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് ര ജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാ വിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എസ്.ഐ മാരായ അഭിലാഷ് എം.ഡി, സുനിൽകുമാർ, സുഭാഷ്, എഎസ്ഐ അജിത് കുമാർ, സി.പി.ഒ ഷാജി ചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.