നവജാത ശിശുക്കൾക്കും അമ്മമാർക്കും ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയാണ് കു ന്നുംഭാഗം കാർഷിക കൂട്ടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നവംബർ മാ സം മാത്രം ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 117. ഈ നേട്ടം സാധ്യമാക്കിയ ഡോക്ടർ പ്ര ശാന്തിന്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജി വിഭാഗത്തെ ആദരിക്കുന്നു.

ഡിസംബർ 20ന് 11 മണിക്ക് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യും. ഗവൺമെന്റ് ചീഫ് വിപ് ഡോക്ടർ എൻ ജയരാജ്, ഫാദർ റോയ് വടക്കേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ,ഫാദര്‍ സേവ്യർ കൊച്ചു പറമ്പിൽ, ഡോക്ടർ നിഷാ കെ മൊയ്തീൻ എന്നിവർ പ്രസംഗിക്കും.