കാഞ്ഞിരപ്പള്ളി:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിൻ്റെ കുറ്റ കരമായ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ പ്രതിഷേധ ജ്വാല തെളിച്ചു.എല്ലാവിധ തെളിവുക ളും ഉണ്ടായിട്ടും പ്രതിയെ രക്ഷപെടുത്താൻ സഹായിച്ചത് ഉന്നതതല രാഷ്ട്രീയ ഇട പെ ടൽ മൂലമാണെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ പറഞ്ഞു.
പ്രസിഡന്റ് റോബിറ്റ് മാത്യുവിന്റെ അധ്യക്ഷതയിൽ  കോൺഗ്രസ് ബ്ളോക്ക് പ്രസി ഡന്റ് പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ. റോണി .കെ .ബേബി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, യൂത്ത്‌ കോ ൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് കെ. എസ് .ഷിനാസ്, ജില്ലാ ജനറൽ സെ ക്രട്ടറി അസീബ് ഈട്ടിക്കൽ, നൈഫ് ഫൈസി, ഒ.എം.ഷാജി, ദിലീപ് ചന്ദ്രൻ, അൽത്താഫ് റഷീദ്, നെൽസൺ ജോസഫ്, ഫസിലി കോട്ടവാതുക്കൽ, അൻവർഷ കോനാട്ടുപറമ്പിൽ, ഷാജി ആനിത്തോട്ടം, ജോസി കൂവപ്പള്ളി, കുര്യൻ പനക്കൽ, നെദീർ മുഹമ്മദ്‌, ഇ.എസ്. സജി എന്നിവർ പ്രസംഗിച്ചു.