വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് മുൻപിൽ കടുവ 

Estimated read time 1 min read

പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കു മ ളി-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിന് മുൻപിലാണ് കടുവയെ കണ്ടത്. തുടർന്ന് രാവിലെ ആറോടെ തോട്ടാപ്പുരയിലും കടുവയെ കണ്ടു.പ്രഭാത സവാരിക്കി ടെ നാട്ടുകാരനായ പ്രദീപാണ് കടുവയെ നേരിൽ കണ്ടത്.

വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉറച്ച മണ്ണായതിനാൽ കാൽപ്പാട് കണ്ടെത്താനായില്ല. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് തോട്ടാപ്പുര. നി രവധി കുടുംബങ്ങൾ പാർക്കുന്ന മേഖലയും. പീരുമേട് പഞ്ചായത്തിലെ ആദിവാസി മേഖലയായ പ്ലാക്കത്തടത്തിലേക്കുള്ള വഴിയുമാണിത്. പരിസരപ്രദേശങ്ങളിൽ കാട്ടാ നകൾ ഇറങ്ങുന്നത് പതിവായിരുന്നു. കടുവയെ ഇവിടെ കാണുന്നത് ആദ്യമാണ്. മാ സങ്ങൾക്ക് മുൻപ് പ്ലാക്കത്തടത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ഒരു വീട്ടിലെ നായയെ കടുവ പിടിച്ചതായും പരാതിയുണ്ടായിരുന്നു.

പെരുവന്താനം റ്റി.ആർ.ടിഎസ്റ്റേറ്റിൽ കഴിഞ്ഞ മാസം തൊഴിലാളികൾ കടുവയെ കാ ണുകയും കടുവ പശുവിനെ ആക്രമിച്ചതായും പരാതിയുണ്ടായിരുന്നു. കടുവയെ പിടി കൂടുവാൻ അന്ന് കുട് സ്ഥാപിച്ചങ്കിലും കടുവയെ കിട്ടിയില്ല.അന്നും വനപാലകർ പരി ശോധന നടത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കാനാണ് വനപാലകരുടെ തീരുമാ നം.

You May Also Like

More From Author