മുണ്ടക്കയം കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയ്ക്ക് കു ളമാക്കലിൽ ആവേശമായ തുടക്കം. പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ അധ്യക്ഷനാ യി. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഡി ജോൺ പവ്വത്ത് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മാത്യു എബ്രഹാം പ്ലാക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ക്ലബ്ബ് സെക്രട്ടറി സാബു തോമസ് തകടിയേൽ, മു ണ്ടക്കയം അസി: കൃഷി ഓഫീസർ സെബാസ്റ്റ്യൻ മാത്യു,തൊഴിലുറപ്പ് പദ്ധതി മേറ്റ് അമ്പിളി കപ് ളിയിൽ, ബിന്ദു ദിലീഷ് എന്നിവർ സംസാരി. കുടുംബ ശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,സാംസ്ക്കാരിക സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പ ദ്ധതി നടപ്പിലാക്കുക. പഠന പരിപാടികൾ, അടുക്കളത്തോട്ട മത്സരം തുടങ്ങിയവ തു ടർ പ്രവർത്തനങ്ങളായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.